ടിമ്പര്‍ലയ്ക്ക് കോംപ്ലക്സ്‌

രംഗം.
നാട്ടിലെ ഭഗവതി ക്ഷേത്രത്തിലെ ഒരു ഉത്സവരാത്രി.


                    രാത്രി ഏതാണ്ട് എട്ട്-എട്ടരയാകുമ്പോഴേക്കാണ് ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളത്ത്.ചെണ്ടയും കോമരങ്ങളും ആനയും ആനപാപ്പനും താലപ്പൊലിയുമൊക്കെയായി ഗംഭീരമായ എഴുന്നെള്ളത്ത്. ഇതിനെ വരവേല്‍ക്കാനായി വഴിയോരങ്ങളിലെല്ലാം വിളക്കും മെഴുകുതിരിയുമൊക്കെ കത്തിച്ചു വച്ച് അലങ്കരിക്കും, ഓരോ വീട്ടുകാരും.എന്‍റെ സഹൃദയനായ ഒരു സുഹൃത്തിന്റെ വീടിന്റെ പടിപ്പുര അലങ്കരിക്കുന്ന പണി നമ്മളെല്ലാരും കൂടി ഏറ്റെടുത്തിരിക്കുകയായിരുന്നു.സഹായിക്കാന്‍ രണ്ടു മൂന്ന് ചേച്ചിമാരും കൂടാതെ അവിടെയടുത്തു തന്നെയുള്ള ഒരു പെങ്കൊച്ചും.പെങ്കൊച്ചെന്നു പറഞ്ഞാല്‍ അത്ര കൊച്ചൊന്നുമല്ല. പ്ലസ്.ടു വിനു പഠിക്കുന്നു. അലങ്കോലപ്പണി തകൃതിയായി നടക്കുമ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്,
               +2 ഇടയ്ക്കിടെ എന്നെത്തന്നെയല്ലേ നോക്കുന്നത്??...!!!
അതെ ശരിയാണ്..!
എനിക്ക് പെട്ടന്നു നാണം വന്നു.പെട്ടെന്നു തന്നെ പോകുകയും ചെയ്തു.നാണിച്ചിട്ടെന്തിനാ?.പിന്നെ ഞാനും വിട്ടുകൊടുത്തില്ല.കണ്ണുകള്‍ കൊണ്ട് കടല വറക്കാനൊക്കെ നമ്മക്കും അറിയൂലെ.അവള് വീഴാനുള്ള എല്ലാ സ്കോപ്പും ഒത്തുവരുന്നു.
                            സമയം ആയി. എഴുന്നെള്ളത്ത് വരുന്നു.പിന്നെ ചെണ്ടയും കതിനയുമൊക്കെയായി, ആകെ ബഹളമയം.ഇനി കുറെ നേരത്തേക്ക് തിരക്ക് തന്നെയായിരിക്കും.ശുഭകാര്യങ്ങള്‍ ചെയ്യുന്നതിനുമുന്‍പ് അല്‍പ്പം മധുരം കഴിക്കാന്‍ പറ്റിയ സമയം.ഞാന്‍ പിള്ളേരടുത്തു നിന്ന് മെല്ലെ വലിഞ്ഞു. അവളു നില്‍ക്കുന്നിടത്തേക്ക് ചെന്നു. കുറച്ചു കൂടി പുറകിലോട്ട്, പടിപ്പുരയുടെ മറവിലോട്ട് നിന്നാല്‍ ഞങ്ങളെയാരും കാണില്ല.എന്‍റെ പ്ലാനിംഗ് മനസ്സിലായെന്നോണം അവള്‍ അങ്ങോട്ടു വന്നു.കൈയ്യിലെ മെഴുകുതിരി വെളിച്ചത്തില്‍ അവളുടെ മുഖം മാത്രം കാണാം. ചന്ദനക്കുറി തൊട്ട്, നെറ്റിയിലോട്ട് വീണു കിടക്കുന്ന കാര്‍കൂന്തല്‍ കൈകൊണ്ടു വകഞ്ഞു മാറ്റി ആ അമ്മിഞ്ഞക്കുട്ടി എന്നെ നോക്കി സുസ്മേരവദനയായി. എനിക്കു പിന്നെ പിടിച്ചു നില്ക്കാന്‍ പറ്റിയില്ല.'ദര്‍ശനെ പുണ്യം , സ്പര്‍ശനേ പാപം' എന്ന് പറഞ്ഞ തെണ്ടിയെ മനസ്സില്‍ മകാരത്തില്‍ രണ്ടു തെറി പറഞ്ഞുകൊണ്ട് എന്‍റെ വിരലുകള്‍ അവളുടെ കഴുത്തിലെ നനുത്ത രോമരാജികളില്‍ അരിച്ചിറങ്ങി.എന്‍റെ ശ്വാസോച്ഛാസംഅവളുടെ കവിളില്‍ തട്ടി തിരിച്ചുവന്നെന്റെ മൂക്കില്‍ തട്ടി പൊള്ളി.പിന്നെ ഒന്നും നോക്കിയില്ല.ഒറ്റ കെട്ടിപിടുത്തം.!
''അനൂപേട്ടാ..'' അവള്‍ വിളിച്ചു.
ട്യൂം..!!!
പെട്ടന്നു ഞാന്‍ കൈ പിന്‍വലിച്ചു.ഞെട്ടിത്തരിച്ചു പുറകോട്ടു മാറി.എനിക്കു ശ്വാസം മുട്ടുന്ന പോലെ തോന്നി. അവള്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നു.എന്താ പറ്റിയതെന്നു എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.ഞാനാകെ തണുത്തുറഞ്ഞൊരു മൃതശരീരം പോലെയായിരിക്കുന്നു.എങ്ങനെയൊക്കെയോ ഒരുവിധം അവിടുന്ന് തടിയൂരി.
                                 പ്രശ്നങ്ങള്‍ തുടങ്ങുന്നതിവിടെ വച്ചാണ്.സാധാരണ ഇങ്ങനെയുള്ള അവസരങ്ങളില്‍ ഒട്ടും പതറിപോകാത്ത എനിക്ക് എന്താ ഇപ്പൊ ഇങ്ങനെ പറ്റാന്‍.ഞാന്‍ ആലോചിച്ചു.തല പുകഞ്ഞാലോചിച്ചു. ഊണും ഉറക്കവും ഇല്ലാതെ ആലോചിച്ചു.നാല് കൊല്ലം ആലോചിച്ചു.കുറച്ചു മുടി പോയതെന്നല്ലാതെ മെച്ചമൊന്നുമില്ല. ഒടുവില്‍ കഴിഞ്ഞ ആഴ്ച ഒരു മനശാസ്ത്രന്ജനെ കാണാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഭാവിയില്‍ എന്‍റെ ഭാര്യയുടെ പേറെടുത്തുതരാം (അതും ഫ്രീയായിട്ട് ) എന്ന് വാഗ്ദാനം ചെയ്ത എന്റെയൊരു സുഹൃത്തുണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു. അവന്റെ സഹായത്തോടെ ഞാന്‍  മാനസികാരോഗ്യവിദഗ്ദ്ധന്‍ ഡോ. ജോസഫ്‌ ഐസ്സക്കിനെ കാണാന്‍ തീരുമാനിച്ചു.
                                    കോളേജില്‍ നിന്ന്‍ ടി.സി. കിട്ടാന്‍ വി.സി.യുടെ ഒരു കോപ്പി സി.വി. ഓഫീസില്‍ കൊടുത്തിട്ട് എലിസാ സര്‍ട്ടിഫിക്കറ്റ് വാങ്ങണം, അതിനു അഞ്ഞൂറ് രൂപ വേണം, എന്ന ഒരു ചെറിയ കള്ളം പറഞ്ഞ് അറബീനേം പറ്റിച്ച്..ഛെ.. അമ്മേനേം പറ്റിച്ച് ഞാന്‍ ഡോക്ട്ടരെ കാണാന്‍ കോഴിക്കോടേക്ക് വിട്ടു. അവിടെ എത്തിയപ്പോള്‍ തന്നെ സൂചി വെക്കേണ്ടി വരുമോ എന്ന അടിസ്ഥാനപരമായ ഭയം എന്നെ വല്ലാതെ  പേടിപ്പിക്കാന്‍ തുടങ്ങി. സൂചിയോടുള്ള പേടികാരണം സ്വന്തം ബ്ലെഡ് ഗ്രൂപ്പ് പോലുമറിയാത്ത ആളാണ്‌ ഞാന്‍.! കുറച്ചു കഴിഞ്ഞപ്പോള്‍ ഡോ. എന്നെ വിളിച്ചു.ഞാന്‍ പോയിരുന്ന്, എന്‍റെ പ്രശ്നങ്ങളെല്ലാം അവതരിപ്പിച്ചു.
                                   എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അങ്ങേര് കണ്ണടച്ച് കാതുകൂര്‍പ്പിച്ച് വിചിത്രമായൊരു ശബ്ദം പുറപ്പെടുവിച്ചു.പുലിവാല്‍ കല്യാണത്തിലെ സലിം കുമാറിനെയാ എനിക്കു പെട്ടന്നു ഓര്‍മ്മ വന്നത്.ഇയാള്‍കെന്താ വട്ടാണോ?..
പെട്ടന്നു ചിരിയൊക്കെ നിര്‍ത്തി, ഗൌരവത്തോടെ എന്നെ നോക്കിയിട്ട് ചോദിച്ചു,
     തന്റെ ഫേവറിറ്റ് ക്രിക്കറ്റ് പ്ലയെര്‍?
     സച്ചിന്‍, ഞാന്‍ പറഞ്ഞു.
     ഫുട്ബോള്‍ പ്ലയെര്‍?
     ബെഖാം.
     ആക്ടര്‍?
     കമല്‍ ഹാസന്‍.
മതി. മതി മതി..അയാള്‍ പറഞ്ഞു,
നിനക്ക് ടിമ്പര്‍ലയ്ക്ക് കോംപ്ലക്സാണ്...!!!!!

ഈശ്വരാ...എന്താണത് ??
ഇനി വല്ല ഒപറേഷനും വേണ്ടി വരുമോ? വരുമ്പോ വീട്ടില്‍ പറഞ്ഞിട്ട് പോലുമില്ല.എനിക്കാകെ പേടിയായി.
                     പിന്നെയാണ് അതിദാരുണവും അങ്ങേയറ്റം അപലപനീയവുമായ ആ രോഗാവസ്ഥ അല്ലെങ്കില്‍ മാനസികാവസ്ഥയെക്കുറിച്ച് ഡോക്ടര്‍ വിശദീകരിച്ചു തന്നത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ ഒരുവിധത്തിലും മാനസികമായോ ശാരീരികമായോ പ്രണയിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ടിമ്പര്‍ലയ്ക്ക് കോംപ്ലക്സ്‌..! ഈയൊരു അവസ്ഥയുണ്ടാകുന്ന പക്ഷം രോഗിയെ മേല്‍പറഞ്ഞ പോലുള്ള ചില നിര്‍ണായക ഘട്ടങ്ങളില്‍ 'ചേട്ടാ' എന്നുള്ള വിളിയായിരിക്കും ഏറ്റവും കൂടുതല്‍ തളര്‍ത്തുന്നത്.ഡോക്ടര്‍ വീണ്ടും പറഞ്ഞു,
     ''തന്റെ ഇഷ്ടങ്ങള്‍ തന്നെ ശ്രദ്ധിച്ചു നോക്കൂ, സച്ചിന്‍; അദ്ദേഹം കല്യാണം കഴിച്ചത് അയാളെക്കാള്‍        നാല് വയസ്സ് കൂടിയവളെ,
  വിക്ടോറിയയ്ക്ക് ബെഖാമിനെക്കള്‍ രണ്ടു വയസ്സ് കൂടുതല്‍. കമല്‍ ഹാസനും വയസ്സ് കൂടുതലുള്ള ഭാര്യ..''  


         എനിക്ക് കാര്യങ്ങളൊക്കെ ഏതാണ്ട് വ്യക്തമായി തുടങ്ങി.ഞാനാലോചിച്ചു നോക്കി, ശരിയാണ്, എനിക്ക് ഇന്നേവരെ ഇഷ്ട്ടം തോന്നിയ പെണ്‍കുട്ടികളിലരും എന്നേക്കാള്‍ പ്രായം കുറഞ്ഞവരില്ല..!! മനസ്സിന്‍റെ ഓരോരോ കളികള് നോക്കണേ..ഞാനിനി എന്ത് ചെയ്യും ??
     ഡോക്ടര്‍ സാറിന്റെ മുറിയിലെ കറുത്ത മേഘങ്ങളിലേക്ക് കാലുകള്‍ താഴ്ത്തിയിരിക്കുന്ന പെണ്‍ക്കുട്ടിയുടെ ചിത്രത്തില്‍ ആഗോളതാപനത്തിന്റെ അര്‍ത്ഥങ്ങള്‍ തേടി എന്‍റെ കണ്ണുകള്‍ വലഞ്ഞു...

   http://www.enmalayalam.com/site/malayalam/topic/entertainment/category/column/2013/02/hugo-martin-scorses

മഴയുണ്ടോ?

മഴയുണ്ടോ?
മഴയുണ്ടതിന്റെ
ബാക്കിയാണെന്നു തോന്നുന്നു
പുഴയിലൂടൊരു
പുരയൊലിച്ചു
പോകുന്നു..!!

മാധ്യമ സിന്‍റിക്കേറ്റ്


മലപ്പുറത്തൊരു
മലയാളം ടീച്ചറെ
മുപ്പതു വിദ്യാര്‍ഥികള്‍ ചേര്‍ന്ന്
മാനഭംഗപ്പെടുത്തി.

ഒന്‍പതു മണിക്ക്
ന്യൂസ്‌ അവര്‍ കാണുക,
സംവാദം;
''അദ്ധ്യാപികമാര്‍ സാരി
നിര്‍ബന്ധമാക്കേണ്ടതുണ്ടോ?''

ഒരു പേര് ജനിക്കുന്നു..

                      രട്ടപ്പേര്  പലപ്പോഴും ഒരു പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക നിലവാരത്തെ അടയാളപ്പെടുതുന്നതായി കാണാം. ആ വിധത്തില്‍ എന്‍റെ രാജ്യമായ 'മുണ്ടാളിതാഴ' യുടെ സാ-സാം നിലവാരത്തിന്റെ ചൂണ്ടുപലകയായി നില കൊള്ളുന്ന ചില ഇരട്ടപ്പേരുകളുടെ ജനതിക രഹസ്യങ്ങളെ കുറിച്ചുള്ള പഠനങ്ങളാണ് ഈ പോസ്റ്റില്‍.
                                ബ്ലോഗിങ്ങിന്‍റെ അനന്ത സാധ്യതകളൊന്നും അറിയാതെ വേലയും കൂലിയും ഒന്നുമില്ലാതെ 'വെറുതേയിങ്ങനെ' മേഞ്ഞു നടന്നവനായിരുന്നു അനീഷ്‌. ഒടുവില്‍ ഒരു ജോലിക്ക് വേണ്ടി ബോംബയിലെ ലതര്‍ ഫാക്ടറിയില്‍ വര്‍ക്ക് ചെയ്യുന്ന പരിചയക്കാരനായ കുഞ്ഞികാദറിനെ കാണാനായി ടിയാന്‍ കള്ളവണ്ടി(സാധാരണ അങ്ങനെയാണല്ലോ )കയറുന്നു. ഇവിടെത്തെ പോലെ അവിടെയും എന്ന് പറഞ്ഞപോലെ, കറങ്ങി തിരിഞ്ഞാണെങ്കിലും ഒരു ഹോട്ടലില്‍ ഫുഡ്‌ ട്രാന്‍സ്പോര്‍ട്ടിംഗ് ഓഫീസിരായി ജോലി കിട്ടുന്നു. അങ്ങനെ കുറച്ചു കാശൊക്കെ ഉണ്ടാക്കി പുള്ളി നാട്ടില്‍ തിരിച്ചെത്തുന്നു. ഇപ്പോള്‍ അദ്ദേഹം ദാവൂദ്‌..ദാവൂദ്‌ അനീഷ്‌ എന്നറിയപ്പെടുന്നു..!
                               ചെക്കോട്ടിയേട്ടന്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ P B മെമ്പര്‍(പെരുത്ത്‌ ബല്യ ആള് )ആണ് . പാര്‍ട്ടിയുടെ താടി വെയ്ക്കാത്ത ഒരു ബുദ്ധിജീവിയുടെ വാലായ്‌ എപ്പോഴും ഇദ്ദേഹത്തെ കാണാം.ബുദ്ധിജീവിയുടെ എല്ലാ പ്രസ്താവനകള്‍ക്കും ഒരു പ്രതിധ്വനിയെന്നോണം ചെക്കൊട്ടിയേട്ടനും എന്തെങ്കിലുമൊക്കെ പറയും. ഉദാഹരണത്തിന്,
ബു.ജി : '' അപ്പൊ പതിനാറാം തിയ്യതി നമ്മളെല്ലാരും അവിടെ പോകുകയല്ലേ?''
ചെ : '' ആഹ് അവിടെ പോകുകയല്ലേ?''
ബു.ജി : '' അഗലാപ്പുഴയിലെ മണല്‍ വാരലിനെ ഞാന്‍ ശക് തമായി എതിര്‍ക്കുന്നു.."
ചെ :''അതെ ശക് തമായി എതിര്‍ക്കുന്നു.."
ചെക്കൊട്ടിയെട്ടനെ എക്കൊട്ടിയേട്ടന്‍ എന്ന് വിളിക്കുന്നതില്‍ എന്താ തെറ്റ് ?
                              നാടന്‍ പണികളുമായി നടന്നിട്ട് കാര്യമൊന്നുമില്ല, പെണ്ണ് കിട്ടണമെങ്കില്‍ വല്ല സര്‍ക്കാര്‍ ജോലിയും വേണമെന്ന ചിന്തയാണ് രതീശനെ പി.എസ്. സി പരീക്ഷകളിലേക്ക് അടുപ്പിച്ചത്. പോലീസ് കോണ്‍സ്റ്റബ്ള്‍ പി.എസ്.സി ടെസ്റ്റ്‌ എഴുതാന്‍ പോയി, നാട്ടില്‍ ബസ്‌ ഇറങ്ങിയപ്പോള്‍ തന്നെ വന്നു പുതിയ പേര്..എസ്.ഐ..എസ്.ഐ കുട്ടാപ്പു!
                              നിയുള്ളതും വേറൊരു ചെക്കൊട്ടിയേട്ടനെ പറ്റി തന്നെ. പുള്ളീടെ അമ്മ എല്ലാരോടും ചോദിക്കും '' അല്ല മോനെ ഇഞ്ഞ് വ്ടത്തെ വാല്യകാരനെ കണ്ടിക്കോ ആടെങ്ങാനും?''. പത്തറുപതു വയസു കഴിഞ്ഞിട്ടും പുള്ളി ഇപ്പോഴും വാല്യക്കാരന്‍  തന്നെ !
                              ടത്തത്തിന്‍റെ സ്പീഡ് ഇത്തിരി കുറഞ്ഞു പോയതുകൊണ്ട്  'ആമ' ഫാമിലി, ചാടി ചാടി തെങ്ങു കയറുന്നത് കൊണ്ട് 'ഓന്ത്' ഗോപാലന്‍ അങ്ങനെ പേരുകള്‍ ഒരുപടുണ്ടിനിയും..ലൊട്ട ബാബു (LB), കടുവ പ്രകാശന്‍, കുതറത്ത് രാജന്‍, ടു കുപ്പി , ഒത്താശ , അമാര, കത്തി, യുഷെടാ....!!!
                                 പേരുകളുടെ വേരും തേടിയുള്ള എന്‍റെ യാത്ര തുടരുന്നു.....

                        

രോഗി


''അന്നൊക്കെ
വിട്ടുമാറാത്ത ജലദോഷമായിരുന്നു,
മനസ്സിലെപ്പോഴും മഴയായതുകൊണ്ടാവാം..!
അവളു വിട്ടുപോയതീപ്പിന്നെ
പൊടിക്കാററാ,
തുമ്മലും ചീറ്റലും,
ഇപ്പോ അലര്‍ജിയാ..!!

അഭയ


അച്ഛനാകാന്‍
പള്ളീല്‍ ചേരണോ??

മഴ


''ഒരു ടി ജി രവികാറ്റ്
അല്ലെലൊരു ജോസ് പ്രകാശ്‌കാറ്റ്
മേഘത്തിന്റെ മടിക്കുത്തില്‍
കയറി പിടിച്ചിരിക്കുന്നു..!!