തിരിച്ചറിയാനൊരു
കുത്തോ
കോമയോ
കാക്കപ്പുള്ളിയോ
മറുകോ
ഇല്ലാഞ്ഞതിനാല്‍
എനിക്കവര്
പാസ്പോര്‍ട്ട്
തന്നില്ല.
കറുത്ത്
കനത്തൊരു
വെട്ട്
എന്റെ
ഹൃദയം പിളര്‍ന്നിട്ടുകൂടി..!
ഈ ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ കണ്ണുകളില്‍ ഞാന്‍ പിന്നെയും എന്നെ കണ്ടെത്തുന്നത് പോലെ.പക്ഷെ ദുശകുനങ്ങളുടെ പാതയിലൂടെ കടന്നു പോകുവാന്‍ ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു./ ജോണ്‍!