കാത്സ്യം കോക്കൊ ആല്‍ക്കഹോളേറ്റ്

                                      സായംസന്ധ്യകളില്‍ സ്ഥലത്തെ പ്രമുഖ രാഷ്ട്രീയമീംമാംസകരൊക്കെ ഒത്തുചേരുന്ന ഒരു സദസ്സ്  ഉണ്ട് ഞങ്ങളുടെ നാട്ടില്‍. സംസ്കാരമില്ലാത്ത ചിലര്‍ ഈ കൂട്ടായ്മയെ 'ജാനകീ ബാര്‍' എന്നൊക്കെ വിളിച്ചു പോരുന്നു. മേല്‍ പറഞ്ഞ പ്രമുഖര്‍ അവിടെയിരുന്നു ജാനകിയേട്ത്തിയുടെ സ്പെഷ്യല്‍ 'നാടനും' ഒപ്പം ടച്ചിങ്ങിന് നല്ല പൊള്ളിച്ച മീനുമായി ഘോരഘോരം രാഷ്ട്രീയം പറയുന്നതിനാല്‍ ബാറോരമേഖലയിലെ എത്ര കുട്ടികള്‍ക്കാണ് സാമൂഹ്യപാഠത്തില്‍ അമ്പതിലമ്പത്  കിട്ടിയതെന്നറിയാമോ?. ഇങ്ങനെയുള്ള ഈ വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ സുട്ടു അണ്ണന്‍ നയിക്കുന്ന ഒരു പണിയുമില്ലാത്ത ഞാനടക്കമുള്ള നിരവധിയനവധി യുവാക്കളുടെ ഒരു കൊച്ചു സംഘം മനയ്ക്കലെ പടിപ്പുരയില്‍ തമ്പടിക്കും. അവിടെയിരുന്നു ഞങ്ങളാ പഴയ പാട്ട് റീമിക്സ് ചെയ്തു ഉറക്കെ പാടും,
                '' ആദിയില്ലലോരന്തമില്ലല്ലോ
                  ലക്കാ ലംബോ ലായുഗത്തില്‍..
                  ഹോയ്...ഹോയ്...
                  ജോലിയില്ലല്ലോ കൂലിയില്ലല്ലോ
                  ലക്കാ ലംബോ ലീയുഗത്തില്‍..!!
                  ഹോയ്...ഹോയ്...
                       ഈ പടിപ്പുരയുടെ മുന്‍പിലൂടെയാണ്  എല്ലാ ബഹു: കുടിയന്മാരും ജാനകീ ബാറിലേക്ക് രണ്ടുകാലില്‍ പോകുന്നതും തിരിച്ചു നാലുകാലില്‍ വരുന്നതും. ഞങ്ങളാണെങ്കില്‍ കോളേജു ജീവിതത്തിനു ശേഷം ബാറുജീവിതം അറിഞ്ഞിട്ടില്ലത്തവരും. നാട്ടില്‍ മാന്യന്മാരായാലുള്ള പ്രശ്നമാണിത് . എത്ര ദൂരം പോയിട്ടാണ് ഒരു 'സ്വര്‍ണം' വലിക്കുന്നതെന്ന് അറിയാമോ? അതുകൊണ്ടു തന്നെ തിരിച്ചു വരുന്ന കുടിയന്‍മാരോട് ഞങ്ങള്‍ ഒരുപാട് സംസാരിക്കും, ഒരു രണ്ട് മൂന്നു മണിക്കൂര്‍ നേരത്തേയ്ക്ക്  നല്ല കിക്കിനു അതുമതി !
                    ഐസ് ക്രീമിനെ പറ്റി പറയുമ്പോള്‍ കുഞ്ഞാലികുട്ടിയെ
മറക്കാന്‍ പറ്റ്വോ? ജറ്റ് വിമാനങ്ങളെ പറ്റി പറയുമ്പോള്‍ ജോസഫിനെ മറക്കാന്‍ പറ്റ്വോ? അതുപോലെ തന്നെ മദ്യത്തെ പറ്റി പറയുമ്പോള്‍ വിസ്മരിക്കാന്‍ പറ്റാത്ത ഒരു മഹദ് വ്യക്തിത്വമാണ് എളോന  ഉണ്ണി കൈമള്‍ എന്ന ഞങ്ങളുടെ സ്വന്തം ഉണ്ണിയേട്ടന്‍. മുലകുടി നിര്‍ത്തിയ അന്നുമുതല്‍ കള്ളുകുടി തുടങ്ങിയ അങ്ങേരുമായി ഞങ്ങള്‍ എന്നും ഒരുപാട് സംസാരിക്കും. അന്നാണ് , പെണ്ണല്ലാതെ മറ്റൊരു ലഹരിയുമില്ലത്ത ഞങ്ങളുടെ ഷരുമോന്‍ മഹത്തായ ആ ചോദ്യം തൊടുത്തു വിട്ടതും, ഉണ്ണിയേട്ടന്‍ വിപ്ലവാത്മകമായ ആ ഉത്തരം തിരിച്ചു വിട്ടതും..!
ചോദ്യം ഇതായിരുന്നു,
  '' എന്നെങ്കിലുമൊരിക്കല്‍  ജാനകിയേട്ത്തി ഈ ബാറങ്ങു  അടച്ചു പൂട്ടിയാല്‍ ഉണ്ണിയേട്ടനെന്തു  ചെയ്യും?''
ഉണ്ണിയേട്ടന്‍ പറഞ്ഞു ,
 '' മക്കളെ..പൊന്നു മക്കളെ.. ജാനകിയെട്ത്തിയല്ല, ബീവറേജസ് കോര്‍പ്പറെഷന്‍ തന്നെ അടച്ചുപൂട്ടിയാലും ഈ ഉണ്ണി ജീവിക്കും..കുടിച്ചു തന്നെ ജീവിക്കും. ഞാനിതൊന്നും വെള്ളത്തിന്റെ മോളീ പറയുകയാണെന്ന് വിചാരിക്കരുത് .നിങ്ങള്‍ക്കറിയാമോ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് , നാട്ടിലിറങ്ങി കൂട്ടം കൂടിയിരുന്നു വെള്ളമടിക്കാന്‍ പറ്റാതിരുന്ന ആ കാലത്ത് പോലും ഈ ഉണ്ണി അടിച്ചിട്ടുണ്ട്. അതിനുള്ള ട്രിക്കൊക്കെ  എന്റെ കയ്യിലുണ്ട്.''

അതെന്തു ട്രിക്ക് ???


ഉണ്ണിയേട്ടന്‍ വീണ്ടും,
 '' കുട്ടികളേ നിങ്ങളീ നിഗൂഡ രഹസ്യം പരസ്യമാക്കിലെങ്കില്‍ ഞാന്‍ പറയാം. നിങ്ങളീ ചെന്തെങ്ങ് കണ്ടിട്ടുണ്ടോ? ആദ്യം ആ ചെന്തെങ്ങിന്റെ ഇളനീര്‍ വെട്ടികൊണ്ടു വര്വാ, എന്നിട്ടതിന്റെ മുകള്‍ ഭാഗം കൊയ്യക്കാര് ചെത്തുന്നത് പോലെ പൊട്ടിക്കാതെ,വെള്ളം പുറത്തു വരാതെ വൃത്തിയായി ചെത്തിക്കളയ്വാ, ന്നിട്ട് ഒരു സഞ്ചി നിറയെ ചൂളയില്‍ നിന്നും കിട്ടുന്ന, ഈ കുമ്മായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇത്തിളുകള്‍ സംഘടിപ്പിക്കുക. ഇനി കുറച്ചു ഇത്തിളുകള്‍ നിലത്തു വിരിച്ചിട്ടു അതിന്‍റെ മുകളിലായി ഇളനീര്‍ അങ്ങനെ കുത്തനെ നിര്‍ത്തിയിട്ടു വീണ്ടും ഇളനീരിന്റെ മുകളിലായി അല്‍പ്പം കൂടി ഇത്തിള് വിതറുക. ഇനി ഇച്ചിരി പച്ചവെള്ളം അതിന്‍റെ മുകളിലായിട്ടങ്ങട് തളിക്കുക. മതി. ഒരു രണ്ട് മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ട് ആ ഇളനീര് എടുത്തടിച്ചോ. മക്കളെ നേരത്തോടു നേരമാകണം കിക്ക് പോകണമെങ്കില്‍."
                       ഇത് കേള്‍ക്കേണ്ട താമസം ഞങ്ങളുടെ മനസ്സിലെ 'ബൈജു' സടകുടഞ്ഞെഴുനേറ്റു. അങ്ങനെയാണ് ആ വിശുദ്ധ മദ്യം ഉണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്. അമ്പുകുളങ്ങര  മുത്തുപ്പട്ടരെന്ന ഞങ്ങളുടെ സുഹൃത്തിന്റെ അയല്‍വാസിയായ പാറപ്പുറത്ത് ഷാഹിദാമ്മായീന്റെ പറമ്പില്‍ ചെന്തെങ്ങുണ്ട്. അമ്മായി കാണാതെ വേണം ഇളനീരിടാന്‍. അമ്മായീന്റെ മാരക ഫിഗറു കാരണം ലത്തീഫ് ക്ക പിന്നേം പിന്നേം ഇളനീരിട്ടതിന്റെ ഫലമായി മൂപ്പത്തിയാരിപ്പോള്‍ മൂന്നാമതും ഗര്‍ഭിണിയായിരിക്കുകയാണ് . അത് കാരണം ശര്‍ദ്ധിയും മയക്കവുമൊക്കെയായി അവരങ്ങ് അടങ്ങി പോയി, പുറകു വശത്തോട്ടൊന്നും വരാന്‍ ചാന്‍സില്ല. ഞാനും മുത്തുവും അതി വിദഗ്ദ്ധമായി ഇളനീരിട്ടു കൊണ്ടു വന്നു. പരീക്ഷണമായതിനാല്‍  ഒന്നേ പറിച്ചുള്ളൂ. എന്നിട്ട് ഉണ്ണിയേട്ടന്‍ പറഞ്ഞത് പോലെ രഹസ്യമായി ഒരിടത്ത് ഇത്തിളൊക്കെ വിരിച്ചു, വെള്ളമൊക്കെ തളിച്ച് വെച്ചു. മൂന്നു മണിക്കൂറായപ്പോള്‍  ഇളനീരുമായി മുത്തുവിന്റെ വീട്ടിലേക്കു പോയി.
                     വെള്ളമുണ്ടും ഭസ്മക്കുറിയുമില്ലാതെ ഞാന്‍ സാധാരണ വെള്ളമടി പതിവില്ല. 'ശൂ' ന്ന് കുളിക്കാനായി ഞാന്‍ വീട്ടിലേക്കോടി, അവന്‍ പടിപ്പുരയിലെക്കും നടന്നു. പത്തു മിനുട്ടുകൊണ്ട് കുളിച്ചു കുറീം തൊട്ടു അവനേം കൂട്ടി ഞാന്‍ അവന്റെ വീട്ടിലേക്കോടി.
ട്യൂം..!!! 

ഇളനീരില്ല..! 
മുറ്റത്തെ മതിലിന്റെടുത്തു വച്ചിരുന്ന ഇളനീരില്ല..!!
''അമ്മേ ഇളനീരെവിടെ?'' അവനലറി.
'' ഓ..അതാരാ അവിടെ കൊണ്ടാച്ചേ..? ന്തായാലും നന്നായി. അങ്ങട്ടേലെ  ഷാഹിദ കുറച്ചു നേരത്തെ ശര്‍ദ്ധിച്ചിട്ട്   തലചുറ്റി വീണ്. ഭാഗ്യത്തിന് തെങ്ങില്‍ കേറണ്ടി വന്നില്ല. ഞാനാ എടുത്തു കൊടുത്തെ അത്, നിന്നെ കൊണ്ടൊരുപയോഗമുണ്ടായല്ലോ നാട്ടാര്‍ക്ക്..! മതിയെടാ..എനിക്കതുമതി..'' അടുക്കളയില്‍ നിന്നും അമ്മയുടെ മറുപടി വന്നു.
അങ്ങ് ദൂരെ ചെന്തെങ്ങിന്‍ തോപ്പുകളില്‍ നിന്നും ഞങ്ങളാ പാട്ട് കേട്ടു..!!
                  ''പരുമല ചരുവിലെ പടിപ്പുരവീട്ടില്‍
 
                     പതിനെട്ടാം പട്ട തെങ്ങു വച്ചു...!!"
പച്ചടി വെച്ച കച്ചട്ടി പോലെയായ പാറപ്പുറത്ത് ലത്തീഫിന്റെ മുഖത്തു നിന്നു പിറ്റേന്ന് ഞങ്ങള്‍ക്കത് സ്പഷ്ട്ടമായി, ഇന്നലെ ഷാഹിദ താത്ത അഞ്ചാറു പതിനെട്ടാം പട്ടയെങ്കിലും വച്ച് കാണും. തീര്‍ച്ച.!!


ടച്ചിങ്ങ്സ്

 ഇത് വായിച്ചിട്ട് ആരെയെങ്കിലും മനസ്സില്‍ ലഡ്ഡു പൊട്ടിയെങ്കില്‍ അത് വെറുതെയായി. അങ്ങനെ ഓസിയില്‍ ഓ.സി.യാറിനേക്കാള്‍ മുന്തിയ ഈ ഐറ്റം ഉണ്ടാക്കിയടിക്കാം എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാത്സ്യം കോക്കൊ ആല്‍ക്കഹോളേറ്റ് എന്ന ഈ  വിശുദ്ധ മദ്യത്തിന്റെ നിര്‍മാണ പ്രക്രിയയിലെ  അതി പ്രധാനമായ ഒരു സ്റ്റെപ്പ് ഞാന്‍ മനപ്പൂര്‍വം വിട്ടുകളഞ്ഞിട്ടുണ്ട്. അറിയാലോ എനിക്കൊരു ജോലിയുമില്ല. അതുകൊണ്ടു ആരെങ്കിലും എനിക്കൊരു ജോലി വാങ്ങി താ. ആ പുണ്യാത്മാവിനായി മിസ്സിംഗ്‌ സ്റ്റെപ്പ് ഞാന്‍ രഹസ്യമായി തന്നെ സൂക്ഷിച്ചോളാം.
' എന്റെ കയ്യിലുണ്ട് ആത്മവിശ്വാസം.., ഒപ്പം ഇലക്ട്രോണിക്സില്‍  ഒരു ബി ടെക് ഡിഗ്രിയും..!!

42 comments:

അനൂപ്‌ .ടി.എം. said...

ആരും ഡ്രൈ അടിച്ചിട്ട് പോയിക്കളയല്ലേ...ടച്ചിങ്ങ്സിന്റെ കാര്യം മറക്കരുത് ..!!

Echmukutty said...

എന്തൊരു മിടുക്ക്!
ഇങ്ങനേം ജോലി അന്വേഷിയ്ക്കോ?
എന്തായാലും എഴുത്ത് കൊള്ളാം.

Unknown said...

ഇതിലും നല്ല ഒരു ജ്വാലികള്‍ കിട്ടാനുണ്ടോ ?
വലിയ ചിലവൊന്നും ഇല്ലാതെ തന്നെ നിനക്ക് വാറ്റ് തുടങ്ങാം....

Jayadev said...

katha nannayitund...pakshe climax sheriyayilla...

HAINA said...

ജോലി ഒക്കെ ശരിയാവും .ബാക്കി ക്കൂടി പറഞ്ഞുതാ
പെരുന്നാളാശംസകൾ

jayanEvoor said...

ഈസരാ.....!!
ഈ ഇഞ്ചിനീരന്മാരെക്കൊണ്ട് തോറ്റ്!

രമേശ്‌ അരൂര്‍ said...

ഇവിടെ സൗദി അറേബ്യയില്‍ ആയതു കൊണ്ട് വെള്ളം കുടിക്കാതെ ഞാന്‍ കോലം കെട്ടു..
കരിക്കും കിട്ടാനില്ലല്ലോ ന്റീശ്വരാ ...

ശ്രീ said...

എഴുത്ത് കൊള്ളാം

ജംഷി said...

മുലകുടി നിര്‍ത്തിയ അന്നുമുതല്‍ കള്ളുകുടി തുടങ്ങിയ.........

nee oru onnonnara muthalaadaaa

Unknown said...

അപ്പോൾ കരിക്കും

ചാണ്ടിച്ചൻ said...

ജാനകിയേടത്തി ബാറല്ലേ അടച്ചു പൂട്ടൂ...വേറൊന്നും പൂട്ടില്ലല്ലോ...
നന്നായി മകാനേ...നല്ല ഫാവിയുണ്ട്...
ഈ ഇലക്ട്രോണിക്സ് ഡിഗ്രീ വെറുതെ പൂട്ടി വെച്ചിരിക്കുവാണോ...
പിന്നെ വിട്ടു കളഞ്ഞ ആ സ്റ്റെപ്പ് രഹസ്യമായി എനിക്കൊന്നയച്ചു തരണേ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മോനേ...നീ ഈ പോക്ക് പോയാല്‍ താമസിയാതെ നാട്ടുകാരു മൊത്തം നിനക്ക് പണി തരും..അമ്മാതിരി കയ്യിലിരിപ്പല്ലേ കയ്യിലുള്ളത്...പിന്നെ നിനക്കത് താങ്ങാന്‍ ആത്മവിശ്വാസവും ഇലക്ട്രോണിക്സ് ഡിഗ്രിയും പോരാണ്ട് വരും....നന്നായി അവതരിപ്പിച്ചൂട്ടാ..."മുലകുടി നിര്‍ത്തിയ അന്നുമുതല്‍ കള്ളുകുടി തുടങ്ങിയ" ഇതു കലക്കി...അപ്പോ ബാക്കി കൂടി പോരട്ടേ....

Sanesh Naramkulangara said...

da ninte kadha ishtapettu.... pakshe climaxil kondupoyi Btech enna vishayam ormipichath oru vishamadhya durantham pole ayi poyi

Abdulkader kodungallur said...

അനൂപിന് ജോലി ഉടനെ കിട്ടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .ഇനി അഥവാ അല്‍പ്പം വൈകിയാലും പേടിക്കാനില്ല . വിദ്യകള്‍ പലതുമുണ്ടല്ലോ കയ്യില്‍ .ജീവിച്ചോളും . എഴുത്ത് രസകരമായി . കാര്യങ്ങള്‍ കളിയിലൂടെ പറഞ്ഞു ഫലിപ്പിക്കാനുള്ള ഈ കഴിവ് വികാസം പ്രാപിച്ചാല്‍ വിദൂര ഭാവിയില്‍ അക്ഷരലോകത്ത് പ്രശോഭിക്കും . ടച്ചിങ്ങ്സ് കലക്കി . ഭാവുകങ്ങള്‍

പട്ടേപ്പാടം റാംജി said...

സംഗതി ഉഷാറായി. സംഭവങ്ങള്‍ വളരെ സരസമായി ടച്ചിങ്ങ്സോടെ അവതരിപ്പിച്ചു. എന്നാലും കാര്യമായ കണ്ടുപിടുത്തം പലര്‍ക്കും ഗുണം ചെയ്യും. ഏതോ സിനിമയില്‍ പറഞ്ഞത്‌ പോലെ ഇത്രേം നല്ല വിദ്യ കയ്യിലിരുന്നിട്ടാണോ ജോലിക്ക് വേണ്ടി ഓടി നടക്കുന്നത്?
ഭാവുകങ്ങള്‍.

ഒഴാക്കന്‍. said...

മകനെ അനൂപേ ഇതിലും കിടുക്കനായി ഉണ്ടാക്കാന്‍ ഈ ഒഴാക്കനറിയാം കേട്ടോ അത് മദ്യമായാലും മദി... ആയാലും

അല്ല നമുക്ക് ഇതൊരു ബിസിനസ്‌ ആക്കിയാലോ :)

SIJIMON-D-SIGNER said...

Daa kalakkiyittundu, njaanum kurachukaalam veruthe paniyillathe irunnu nokkiyaal inganeyokke ezhuthaan pattumo?

Anil cheleri kumaran said...

അമ്മായീന്റെ മാരക ഫിഗറു കാരണം ലത്തീഫ് ക്ക പിന്നേം പിന്നേം ഇളനീരിട്ടതിന്റെ ഫലമായി മൂപ്പത്തിയാരിപ്പോള്‍ മൂന്നാമതും ഗര്‍ഭിണിയായിരിക്കുകയാണ് ....
അടങ്ങ് ഭൈരവാ. അടങ്ങ്.. ഇത്ര ചെറുപ്പത്തിലേ ഇതൊന്നും പറയല്ലേ...
കൊള്ളാംടാ.. നന്നായിട്ടുണ്ട്.

gaya said...

:)) adipoli anoopeeta..

അനൂപ്‌ .ടി.എം. said...

എല്ലാരോടും ഇത്തിരി പിണക്കത്തോടെ തന്നെ നന്ദി പറഞ്ഞു കൊള്ളുന്നു..
ഞാന്‍ കരുതിയത് എനിക്കാരെങ്കിലും പണി തരും എന്നാണ്..!
@ എച്ച്മുകുട്ടി : ജീവിച്ചു പോകണ്ടേ...
@ ഒറ്റയാന്‍ : കാര്യങ്ങള്‍ ഒന്നും നടന്നില്ലെങ്കില്‍ അത് തന്നെ വേണ്ടി വരും.
ജയദേവ് , ഹൈന നന്ദി..
ജയന്‍ ഡോക്ടറെ..ഈ എഞ്ചിനീയറിംഗ് കൊണ്ട് ഞമ്മളും തോറ്റു..!
രമേശേട്ടാ...ഇങ്ങള് സൌദീലെ ഷയ്ക്ക് അല്ലെ ? അവിടെ അറബീന്റെ ഒഴിവുണ്ടെങ്കില്‍ പറയണേ...
ശ്രീയേട്ടാ നന്ദി വായനയ്ക്ക്.
ജംഷി സാറെ...അല്ലേലും നിനക്ക് അതുമാത്രമേ പിടിക്കൂ എന്നെനിക്കറിയാമെടാ..
ജുവൈരിയ സലാം സന്തോഷം, വന്നതിന്.
@ചാണ്ടികുഞ്ഞ് : അതൊക്കെ ഞാന്‍ അയച്ചു തരാം.
പിന്നെ , ഈയിടെയായിട്ട് ചാണ്ടികുഞ്ഞിനു ആരോഗ്യകാര്യത്തിലൊന്നും ഒരു ശ്രദ്ധയുമില്ല. അതാ ഞാന്‍ പറയുന്നേ , ഒരാള് കൂടെ വേണം എപ്പോഴും.ഇങ്ങള് പറഞ്ഞാല്‍ അവര് കേള്‍ക്കും...എങ്ങനെയെങ്കിലും അമേരിയ്ക്കയ്ക്ക് ഒരു വിസ എനിക്ക് കൂടി..!!
@ റിയാസിക്കാ : നാട്ടുകാര് പണി തന്നു തുടങ്ങി...അവിടെ സുഖം തന്നെയല്ലേ ?
@സനേഷേ , അത് കലക്കിയെടാ..
@കാദറിയ്ക്കാ ..പ്രാര്‍ത്ഥനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി.
@റാംജിയേട്ടാ..ഈ സിനിമാക്കാരെക്കൊണ്ട് തോറ്റു..!! അതിനിടയ്ക്ക് ഇവന്മാരെപ്പോഴാ ഇത് സിനിമേല്‍ കൊണ്ടിട്ടത്?
നന്ദി ട്ടോ..ഇനിയും വന്നു വായിക്കണേ.
@ ഒഴാക്കാന്‍ : നിങ്ങളാരാ മോന്‍..!!
ഞാന്‍ ബാംഗ്ലൂര്‍ തെരുവുകളില്‍ അലയുകയനെന്ന കാര്യം മറക്കല്ലേ. (മറക്കല്ലേ..ജോലി നല്ലതിന്..!)
@സിജി മോന്‍ : മോനെ ഇതല്ല..ഇതിന്റപ്പുറവും എഴുതി പോകും.
@ കുമാരേട്ടന്‍ : ഇതാണെനിക്ക് പിടിക്കാത്തെ..ഞാന്‍ ചെറുതാണെന്ന് പറഞ്ഞു പലരും പലവട്ടം എന്നെ തഴഞ്ഞിട്ടുണ്ട്.. സത്യമായിട്ടും എനിക്കതിനൊക്കെയുള്ള പ്രായമായി ഭൈരവാ...
ഗയ..നന്ദി കുട്ടീ.

Kalavallabhan said...

ബഹുകേമം

ജയരാജ്‌മുരുക്കുംപുഴ said...

kadha assalayittundu...... aashamsakal....

Unknown said...

:)
ഹിഹിഹി, കൊള്ളാമല്ലോ..!
എന്റെ വീട്ടിലും, മുവശത്ത് തന്നെയുണ്ട് ഒരു ചെന്തെങ്ങ്, എത്തിപ്പിടിച്ചാല്‍ കരിക്കിടാം.

ഞാനും നോക്കട്ടേ ഒരു കൈ!!!!!

Junaiths said...

ഹഹ്ഹ അനൂപേ സംഗതി കലക്കി...ഉണ്ണിയേട്ടന്‍ ആളൊരു ജഗജില്ലി തന്നെ അല്ലെ..എങ്കിലും പുള്ളി കാത്സ്യം കോക്കൊ ആല്‍ക്കഹോളേറ്റ് ഒക്കെ ഉണ്ടാക്കാനറിഞ്ഞിട്ടും എന്ത് കൊണ്ട് ജാനകി ബാറ് തന്നെ എന്നും തിരഞ്ഞെടുക്കുന്നു...നല്ല തകര്‍പ്പന്‍ ബാര്‍ ആരിക്കും അല്ലെ..(അ)വിശുദ്ധ കൂട്ടൊന്നു രഹസ്യമായ് പറഞ്ഞു തരണം..നമുക്ക് പരസ്യമായ് കാണാം..
ധാരാളം എഴുതുക ആശംസകള്‍

ഹംസ said...

ഹ ഹ ഹ,,, അറിയുന്ന പണി ഒന്നു കയ്യിലുണ്ടായിട്ടാണോ വേറെ അന്വേഷിക്കുന്നത് .. ഇനി എന്തിനു വെച്ചു താമസിപ്പിക്കണം ഇതു തന്നെ അങ്ങട്ട് വിപുലീകരിച്ചുകൂടെ മലപ്പുറം ദുരന്തത്തിനു ശേഷം കള്ള് നിര്‍മാണം എങ്ങനെ എന്ന് ടെലിവിഷനില്‍ കൂടി പഠിച്ച കുറെ പേര്‍ ആ പണി തുടങ്ങിയിട്ടുണ്ട് എന്ന് അറിഞ്ഞു..

അപ്പോള്‍ കുറെ കാലം കഴിഞ്ഞു നമുക്ക് പൂജപ്പുര വെച്ചു കാണാം അല്ലെ.. എങ്ങനെ,, അവിടെ എത്തില്ലെ ?

ente lokam said...

എന്‍റെ മോനെ കൂമ്പ് വാടും കേട്ടോ ..നീ ഇത് എന്നിറങ്ങി അകത്തു നിന്ന് ?
മലപ്പുറം കേസ് കഴിഞ്ഞോ?.ഈ പേരല്ലേ വേറെന്തോ സ്പെല്ലിങ്ങില്‍ ടീവിയില്‍
കാണിച്ചത്..എനിക്കാ ഉണ്ണി ചേടന്റെ അഡ്രസ്‌ താ.
നീ ആര് കടമറ്റത്ത്‌ കതനാരോ കുറച്ചു മരുന്ന് മാത്രം ഉണ്ട ഉരുട്ടി പോകറ്റില്‍
വെച്ചു വില പറയാന്‍..ആ ചാണ്ടി കുഞ്ഞു അറിഞ്ഞാല്‍ നിന്നെ വെടിവെച്ചു
കൊല്ലും. ബി ടെക് കാരെ നാറ്റിക്കാന്‍ ഈ പണി ആയിട്ട് ഇറങ്ങിയാല്‍ ...
അനൂപ്‌ ആശംസകള്‍...നല്ല സ്റ്റൈല്‍...

Vayady said...

ഇത്തിളിട്ട് വാറ്റിയ കരിക്ക് അപ്പുറത്തെ വീട്ടിലെ ഷാഹിദ താത്തയ്ക്ക് അമ്മ എടുത്തു കൊടുത്തു പോലും! നുണ..കല്ലു വെച്ച നുണ!! ഞാന്‍ വിശ്വസിക്കില്യ, അയ്യപ്പന്റെ അടുത്താ പുലിക്കളി..എന്നിട്ട് പറ എങ്ങിനെയുണ്ടായിരുന്നു കരിക്ക്? സ്വന്തം വീട്ടിലെ പടിപ്പുരയില്‍ പതിനെട്ടാം പട്ട തെങ്ങു വെച്ചോ? :)

ചിതല്‍/chithal said...

മോനേ, സത്യം പറ.. നിനക്കു് ബിടെക്കിന്റെ വല്ല ആവശ്യവുമുണ്ടൊ? ഇതൊക്കെത്തന്നെ പോരെ? മ്മടെ ലോഹിതദാസിന്റെ വരികൾ കടമെടുത്താൽ.. "ചോക്കുമലയിലിരിക്കുന്നവൻ ചോക്കന്വേഷിച്ചുപോയ" കഥയാവില്ലേ?!
ആശംശകൾ! എഴുത്തുനന്നായി!

ഭായി said...

വാറ്റ് കരിക്ക് ഷാഹിദാക്ക് കൊടുത്തത് ഭാഗ്യം. മുത്തുവിന്റെ അമ്മയെങാനും പൊട്ടിച്ച് കുടിച്ചിരുന്നെങ്കിലോ..?

സംഭവം ചിരിപ്പിച്ചു. :)

ജീവി കരിവെള്ളൂർ said...

മതിയെടാ തൃപ്തിയായി .അങ്ങനെയെങ്കിലും നാട്ടാര്‍ക്കൊരു പ്രയോജനമുണ്ടായല്ലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

കാത്സ്യം കൊക്കോ ആല്‍ക്കഹോളേറ്റിന്റെ ആ രഹസ്യം മെയില്‍ അയച്ചാ മതീട്ടാ‍ാ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നാട്ടില്‍ തെങ്ങ് കയറാന്‍ ആളെ കിട്ടാനില്ല. അവരെ വിസകൊടുത്തു ഇങ്ങോട്ട് കൊണ്ടുവന്നാല്‍ മാസം വെറും അഞ്ഞൂറ് റിയാലിന് ഇവിടത്തെ ഈന്തപ്പഴമരത്തില്‍ കേറാന്‍ അവര്‍ തയ്യാറാവും. അതിനാല്‍ രണ്ടു കയറ്റക്കാരെയും കൊണ്ട് ഇഞാട്ടു പോര്. ഈത്തപ്പഴം വാറ്റിയാല്‍ ബഹുജോറാണെന്ന കേക്കണേ. വിസ റെഡി .
ഓടോ: കയറുന്ന ഏണി കൊണ്ടുവരണ്ട.ഇവിടെ അലൂമിനിയം ഏണി വിലക്കുറവില്‍ കിട്ടും.

മൻസൂർ അബ്ദു ചെറുവാടി said...

ഞാന്‍ നിന്റെയടുത്തെക്ക് ട്യൂഷന് വരട്ടെ അനൂപേ.
ചിരിപ്പിച്ചു ട്ടോ

ഗന്ധർവൻ said...

ഡിഗ്രികൊണ്ടൊന്നും കാര്യമില്ല മോനേ...
അറിയാവുന്ന പണി ചെയ്യ്.അതാ നല്ലത്.(വാറ്റ്..വാറ്റേ...)‌

Sreeni K R said...

കൊള്ളാം അനൂപേ...ഇതിനൊരു മറുപടി ഞാന്‍ നമ്മുടെ ഹരിശ്രീയില്‍ തന്നതാ..

Sreeni K R said...

കൊള്ളാം അനൂപേ...ഇതിനൊരു മറുപടി ഞാന്‍ നമ്മുടെ ഹരിശ്രീയില്‍ തന്നതാ..

വീകെ said...

ഇത്രേം നല്ലൊരു ഫോർമുല കയ്യിലിരുന്നിട്ടാണൊ ജ്വാലി അന്വേഷിച്ച് നടക്കണെ...!!?
അല്ലെങ്കിലും നമ്മൾ മലയാളികൾക്കെല്ലാം വൈകി അല്ലെ ഉദിക്കൂ...!!

നന്നായിരിക്കുന്നു...
ആശംസകൾ....

SUJITH KAYYUR said...

ezhuthu nannaayitund.

എന്‍.പി മുനീര്‍ said...

കൊള്ളാമല്ലോ അനൂപേ കള്ളു കഥ..
ചിരിപ്പിക്കുന്ന വരികളിലൂടെ ചെന്തെങ്ങിന് കള്ളുണ്ടാക്കി താത്തയെക്കൊണ്ട്
പാട്ടു പാടിച്ചു പതിനെട്ടാം പട്ട വെയ്പിച്ച കഥ കെങ്കേമം..ഓസിക്കൊരു
കള്ളു കൂട്ട് പിടികിട്ടിയ കുടിയന്മാരുടെ ചങ്കില്‍ തന്നെ ലഡു പൊട്ടിച്ഛല്ലോ..

മഴവില്ലും മയില്‍‌പീലിയും said...

മോനേം ദേ പിന്നേം ലഡുപൊട്ടി

ഹാപ്പി ബാച്ചിലേഴ്സ് said...

സ്വാമിയേ ശരണമയ്യപ്പ!!
മണിക്കൂറുകളോളം നിന്നു, തൊഴുതു.
അഹ വന്നപ്പോ കണ്ട കാഴ്ച നാട്ടുവഴിയിലോക്കെ "കാത്സ്യം കോക്കൊ ആല്‍ക്കഹോളേറ്റ്" വിതരിയിരിക്കുന്നു.
കൊള്ളാം അനൂപേ. അവിടെ ചോദിച്ചില്ലേ, ഫുള്‍ ടൈം ഭക്തനാവനാണോ പ്ലാന്‍ എന്ന്, ആയിക്കളയാം ഇവിടെ മൊത്തം ആല്‍ക്കഹോളേറ്റ് വിതറിയാല്‍ മതി.

ഗേട്യെ, കലക്കീട്ടാ. നല്ല രസമുള്ള എഴുത്ത്. ഫുള്‍ ടൈം ഫോളോവര്‍ ആവാന്‍ തീരുമാനിച്ചു.
ഇനിയും കാണാം. ഇമ്മാതിരി കലക്കന്‍ ഐറ്റംസ് ഇനിയും പോരട്ടെ.

വരയും വരിയും : സിബു നൂറനാട് said...

"കാപാലികാ, മുടിഞ്ഞ ബുദ്ധിയാ..ട്ടാ.."

എഴുത്ത് ഗംഭീരം...പ്രയോഗങ്ങള്‍ കിടിലന്‍...

അനൂപ്‌ .ടി.എം. said...

@കലാവല്ലഭന്‍ , ജയരാജ് ഒരുപാട് നന്ദി, വന്നു വായിച്ചതിന്.
@ നിശാസുരഭി...സൂക്ഷിച്ചൊക്കെ ഇടണേ... ഈ വയസ്സ് കാലത്ത് തെങ്ങില്‍ നിന്നൊന്നും വീണേക്കരുത്.
@ ജുനൈത് : ഒറ്റയ്ക്ക് ഇതുണ്ടാകി അടിക്കുമ്പോള്‍ ഒരു 'ഇത്' കിട്ടുമോ?
ആ കൊട്ടും പാട്ടും, പാട്ടും കൊട്ടും..അതൊക്കെ അങ്ങ് ബാറില്‍ മാത്രമല്ലേ കിട്ടൂ. അതായിരിക്കാം കാരണം.
വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.
@ ഹംസ : ഇക്കാ എനിക്ക് അടുത്ത് കണ്ണൂരാ, വിരോധവില്ലാച്ചാ, പൂജപുര വിട്ടു കണ്ണൂരോട്ടു വരണം.
@ എന്റെ ലോകം : മലപ്പുറം കേസൊക്കെ എന്നേ കഴിഞ്ഞില്ലേ. അതിനു ശേഷം ഒരു ചെറിയ ബലാല്‍സംഘം. ഒക്കെ കഴിഞ്ഞു ഇറങ്ങിയിട്ട് ഇപ്പൊ ഏതാണ്ട് ഒരാഴ്ച ആയിട്ടെ ഉള്ളൂ. ഏതായാലും വന്നു വായിച്ചതിന് ഒരുപാട് നന്ദി.
@വായാടി : കല്ല്‌ വാതുക്കല്‍ ഖമറുനിസ്സയാണേ സത്യം..!!
സന്തോഷ്‌ മാധവനാണെ സത്യം..!! ഇപ്പൊ വിശ്വാസം ആയോ?