കളികളോരോന്നു
തോല്‍ക്കുമ്പോഴും
അവനൊരു കവിതയെഴുതും.
കിടപ്പാടം വിറ്റും
വല്യച്ഛന് കവിത.
അയലത്തെ വരികളിലെങ്ങുമൊരു
കാലൊച്ച പോലുമില്ലാത്ത,
ജപ്തി കാത്തു കിടക്കുന്നൊരു
കവിതയില്‍
മുഖമൊളിപ്പിച്ചവനനാഥനാകും.
വരികള്‍ കരിഞ്ഞ്
അക്ഷരങ്ങളുണങ്ങി
ഒടുവിലവന്റെ
കവിതയൊരു
മരുഭൂമിയാകും
അങ്ങനെ-
യങ്ങനെ
ഒരു കവിതയവനെ
വരിയടച്ച് പിണ്ഡം വെക്കുന്നതോടെ
അവന്റെ കഥയും കഴിയും!
16 comments:
അടുത്ത കളി കൂടെ തോറ്റാല്‍ മരുഭൂമിയേ ശരണം... ഗോവിന്ദാ..:(
കൊള്ളാമല്ലോ സഖാവെ ..ആപ്പോ കവിതയും തീര്ന്നുല്ലേ
ആശംസകള്‍
വ്യത്യസ്തമായി ചിന്തിക്കാനും അവതരിപ്പിക്കാനുമുള്ള കഴിവിന് അഭിനന്ദനങ്ങള്‍ ......
: )
"ഒരു കവിതയവനെ
വരിയടച്ച് പിണ്ഡം വെക്കുന്നതോടെ..."
ഹോ...
:)
വരിയടച്ചു പിണ്ഡം വെച്ചോട്ടെ, പക്ഷെ വരിയുടക്കാതിരുന്നാല് മതി :)
അഭിനന്ദനങ്ങള്‍ ....
അടുത്ത കളി ജയിക്കുക. എന്നിട്ടൊരു കഥയെഴുതുക. ആരും എഴുതാത്ത കഥ
പിണ്ഡം വെച്ച് പുറത്താക്കിയാലും പോകാതെ അവിടെ തന്നെ നില്ക്കുക. കുറച്ചു കഴിഞ്ഞു കവിത തന്നെ പറയും കയരിപോരെ എന്ന്.. ഇനിയുള്ള കളികള്‍ ജയിക്കട്ടെ എന്ന് ആശംസിക്കുന്നു.
അയലത്തെ വരികളിലെങ്ങുമൊരു
കാലൊച്ച പോലുമില്ലാത്ത,
ജപ്തി കാത്തു കിടക്കുന്നൊരു
കവിതയില്‍
മുഖമൊളിപ്പിച്ചവനനാഥനാകും.
മനോഹരമായ വരികള്‍ ....
ജയിക്കാനായി മാത്രം കളിക്കരുതല്ലോ ;)
അടുത്ത വര്‍ഷത്തോടെ കളികളെല്ലാം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാ അമ്പല കമ്മിറ്റിക്കാര് !! :))
കവിതയാണഖിലസാരമൂഴിയിൽ...അല്ലേ....
ishtam aayi anoop....
congrats.....
വ്യത്യസ്തയുള്ള വരികൾ..ആശംസകൾ..
Post a Comment