ഒളിവുകാലം..!


പ്രണയത്തേക്കാള്‍
പണയത്തെ പറ്റി
ആലോചിക്കുന്നത്,


നിന്നെക്കാള്‍
എന്നെക്കുറിച്ച്
ആലോചിക്കുന്നത്,


കിടക്കുമ്പോള്‍
നടക്കാന്‍ തോന്നാത്തത് ,
ഇരിക്കുമ്പോള്‍
കിടക്കാന്‍ തോന്നുന്നത്,


കല്ല്യാണവീടു
മരണ വീടാകുന്നത്,
വീഞ്ഞ് വെള്ളമാകുന്നത്,
തൊഴിലേ നീയില്ലാതവുമ്പോള്‍..!!

14 comments:

അനൂപ്‌ .ടി.എം. said...

ജോലിയും കൂലിയും ഇല്ലാത്ത എല്ലാ ബി- ടെക് കാര്‍ക്കും സമര്‍പ്പിക്കുന്നു..!!

Unknown said...

ഇങ്ങനെ പൊള്ളുന്ന സാമൂഹിക പ്രശ്നങ്ങളിലേക്ക് തുറന്നു വച്ചതാവണം കവിയുടെ കണ്ണുകള്‍...!!!
btech എന്ന അടിസ്ഥാന വര്‍ഗത്തിന് നേര്‍കുള്ള സമൂഹത്തിന്റെ നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കെതിരെ
ഇനിയും പേന പടവാള്‍ ആക്കൂ .... ആശംസകള്‍... ;)

ഗന്ധർവൻ said...

എനിക്ക് കൂടി സമർപ്പിക്കപ്പെട്ട കവിതയായതുകൊണ്ട് ഞാനും ഇതേറ്റ് ചൊല്ലുന്നു
:0)

ജീവി കരിവെള്ളൂർ said...

കഴിഞ്ഞില്ലേയിനിയുമീ മാന്ദ്യകാലത്തിന്‍
ഭീഷണിപ്പെടുത്തും നാളുകള്‍

ഇനിയുള്ള കാലത്ത് സ്വയം തൊഴില്‍ കണ്ടെത്തിയില്ലെങ്കില്‍ ഒത്തിരി ബുദ്ധിമുട്ടും അല്ലേ

ഭാനു കളരിക്കല്‍ said...

കൊള്ളാം മഷേ...

മുകിൽ said...

മൊത്തത്തിൽ എല്ലാത്തിലൂടെയും ഒന്നു കടന്നു പോയി. കൊള്ളാം. നന്നായിരിക്കുന്നു.

എന്‍.ബി.സുരേഷ് said...

ഞാൻ ഞാനല്ലാതാകുന്നത്.
നീ എന്റെയല്ലാതാകുന്നത്
ആരും സ്വന്തമല്ലാതാകുന്നത്
എവിടെയും പോകാനില്ലാതാകുന്നത്
ആരും വരാനില്ലാതാകുന്നത്
ഒന്നും പറയാനില്ലാതാകുന്നത്
ഒന്നും കേൾക്കാനില്ലാതാകുന്നത്
സ്വയം വെറുക്കുന്നത്
സ്വയം സ്നേഹിക്കുന്നത്.

Unknown said...

പിന്നെ വന്ന് എല്ലാം വഴിക്കാം

HAINA said...

നന്നായിരിക്കുന്നു

വരയും വരിയും : സിബു നൂറനാട് said...

'ഗഫൂര്‍ക്കാ ദോസ്ത്' എന്നും പറഞ്ഞു എങ്ങോട്ടെങ്കിലും ഒന്ന് പോയി നോക്ക്...എവിടെങ്കിലും ഒന്ന് തട്ടി വീഴും(അനുഭവസ്ഥന്‍)

Pranavam Ravikumar said...

>>"കിടക്കുമ്പോള്‍
നടക്കാന്‍ തോന്നാത്തത്"<<

ചിലപ്പോള്‍ ഉറക്കം വരുന്നത് കൊണ്ടാണോ????

ചുമ്മാ പറഞ്ഞതാ.... കവിത കൊള്ളാം.....

ഓണാശംസകള്‍:....

അനൂപ്‌ .ടി.എം. said...

നന്ദിയും സ്നേഹവും...
ഒപ്പം ഓണാശംസകളും..

Unknown said...

കല്ല്യാണവീടു
മരണ വീടാകുന്നത്,
വീഞ്ഞ് വെള്ളമാകുന്നത്,
തൊഴിലേ നീയില്ലാതവുമ്പോള്‍..!!

ആശയത്തിന് പുതുമ ഇല്ലേലും അവതരണം കൊള്ളാം.
നല്ല വരികള്‍.

സൂരജ് വേണുഗോപാല്‍ said...

kollam