സംശയം


കണ്ണുകളിലൂടെ
കയറി ചെല്ലുന്നത്
മനസ്സിലെക്കാണെന്ന്
മനസ്സിലായത്‌ കൊണ്ടാണോ
ഒരു കണ്ണട വച്ച്
അവിടെയും
നീയെന്നെ തടഞ്ഞത് ?

പിശുക്കി

നീ
ഊതിവീര്‍പ്പിച്ചിട്ടൊടുക്കം
ശ്വാസം
മുട്ടി മരിക്കാന്‍ പോലു-
മിത്തിരി
ശ്വാസം താരാതെ
കാറ്റൊഴിച്ചു വിട്ടതെന്റെ
ജീവിതം.

ഒളിവുകാലം..!


പ്രണയത്തേക്കാള്‍
പണയത്തെ പറ്റി
ആലോചിക്കുന്നത്,


നിന്നെക്കാള്‍
എന്നെക്കുറിച്ച്
ആലോചിക്കുന്നത്,


കിടക്കുമ്പോള്‍
നടക്കാന്‍ തോന്നാത്തത് ,
ഇരിക്കുമ്പോള്‍
കിടക്കാന്‍ തോന്നുന്നത്,


കല്ല്യാണവീടു
മരണ വീടാകുന്നത്,
വീഞ്ഞ് വെള്ളമാകുന്നത്,
തൊഴിലേ നീയില്ലാതവുമ്പോള്‍..!!