വിമതന്‍

'അമ്മേ, അല്ലു അര്‍ജുനേയ്ക്കാളും  ശക്തി സൂര്യക്കല്ലേ?'
സുട്ടുമോന്റെ അടുത്ത ചോദ്യം.
'എന്റെ സുകു ഏട്ടാ, നമ്മുടെ മോന്‍ ഇങ്ങനെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ മാത്രം ചോദിച്ചാല്‍ നമ്മള്‍ എന്താ ചെയ്യ്യ..?;
സുലു കുന്ണ്ടിതപ്പെട്ടു.
'സാരമില്ലെടീ, വലുതാവുമ്പോള്‍ അവനെ നമ്മള്‍ക്ക് ചാനലില്‍ വാര്‍ത്ത വായിക്കാന്‍ വിടാം. എന്താ പോരെ?'
സുകുമാരന്‍ സമാധാനപ്പെടുത്തി.
പക്ഷെ സുട്ടുമോന്‍ വിട്ടില്ല. ചോദ്യം ആവര്‍ത്തിച്ചു. സുലു കൈമലര്‍ത്തി.
ഒടുവില്‍ സുകുമാരന്‍ പറഞ്ഞു,
'എന്റെ പോന്നു മോനെ, ഏതാണ്ട് ഇതുപോലൊരു ചോദ്യം സ്റ്റഡി  ക്ലാസ്സില്‍ ചോദിച്ചതിനാണവര്‍  അച്ഛനെ പാര്‍ട്ടീന്നു പുറത്താക്കിയത്..!!