ശാസ്ത്ര സത്യ(?)ങ്ങള്‍

ഭൂമി ഉരുണ്ടതാണെന്ന്
ഞാനുമാദ്യം വിശ്വസിച്ചില്ല.
എങ്ങോട്ടു
പോയാലുമൊടുവില്‍
നിന്റടുത്തെത്താന്‍
തുടങ്ങിയപ്പോള്‍
എനിക്കും ബോധ്യമായി.

എന്നാലും
ഒക്സിജന്‍ ഇല്ലാതെ
ജീവിക്കാന്‍ പറ്റില്ലെന്ന്
ഞാനിതുവരെ വിശ്വസിച്ചിട്ടില്ല..!