ഓരോരോ കളികള്‍

കളികളോരോന്നു
തോല്‍ക്കുമ്പോഴും
അവനൊരു കവിതയെഴുതും.
കിടപ്പാടം വിറ്റും
കേസ് നടത്തുന്നൊരു
വല്യച്ഛന്‍ കവിത.

അയലത്തെ വരികളിലെങ്ങുമൊരു
കാലൊച്ച പോലുമില്ലാത്ത,
ജപ്തി കാത്തു കിടക്കുന്നൊരു 
കവിതയില്‍
മുഖമൊളിപ്പിച്ചവനനാഥനാകും.

വരികള്‍ കരിഞ്ഞ്
അക്ഷരങ്ങളുണങ്ങി
ഒടുവിലവന്‍റെ
കവിതയൊരു
മരുഭൂമിയാകും

അങ്ങനെ-
യങ്ങനെ
ഒരു കവിതയവനെ
വരിയടച്ച്‌ പിണ്ഡം വെക്കുന്നതോടെ
അവന്‍റെ കഥയും കഴിയും!

16 comments:

അനൂപ്‌ .ടി.എം. said...

അടുത്ത കളി കൂടെ തോറ്റാല്‍ മരുഭൂമിയേ ശരണം... ഗോവിന്ദാ..:(

പൈമ said...

കൊള്ളാമല്ലോ സഖാവെ ..ആപ്പോ കവിതയും തീര്ന്നുല്ലേ
ആശംസകള്‍

Njanentelokam said...

വ്യത്യസ്തമായി ചിന്തിക്കാനും അവതരിപ്പിക്കാനുമുള്ള കഴിവിന് അഭിനന്ദനങ്ങള്‍ ......

Unknown said...

: )

- സോണി - said...

"ഒരു കവിതയവനെ
വരിയടച്ച്‌ പിണ്ഡം വെക്കുന്നതോടെ..."

ഹോ...

Anil cheleri kumaran said...

:)

...sijEEsh... said...

വരിയടച്ചു പിണ്ഡം വെച്ചോട്ടെ, പക്ഷെ വരിയുടക്കാതിരുന്നാല്‍ മതി :)

ജന്മസുകൃതം said...

അഭിനന്ദനങ്ങള്‍ ....

കുസുമം ആര്‍ പുന്നപ്ര said...

അടുത്ത കളി ജയിക്കുക. എന്നിട്ടൊരു കഥയെഴുതുക. ആരും എഴുതാത്ത കഥ

Arjun Bhaskaran said...

പിണ്ഡം വെച്ച് പുറത്താക്കിയാലും പോകാതെ അവിടെ തന്നെ നില്‍ക്കുക. കുറച്ചു കഴിഞ്ഞു കവിത തന്നെ പറയും കയരിപോരെ എന്ന്.. ഇനിയുള്ള കളികള്‍ ജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

Raveena Raveendran said...

അയലത്തെ വരികളിലെങ്ങുമൊരു
കാലൊച്ച പോലുമില്ലാത്ത,
ജപ്തി കാത്തു കിടക്കുന്നൊരു
കവിതയില്‍
മുഖമൊളിപ്പിച്ചവനനാഥനാകും.

മനോഹരമായ വരികള്‍ ....

ജീവി കരിവെള്ളൂർ said...

ജയിക്കാനായി മാത്രം കളിക്കരുതല്ലോ ;)

Umesh Pilicode said...

അടുത്ത വര്‍ഷത്തോടെ കളികളെല്ലാം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാ അമ്പല കമ്മിറ്റിക്കാര്‍ !! :))

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

കവിതയാണഖിലസാരമൂഴിയിൽ...അല്ലേ....

ente lokam said...

ishtam aayi anoop....
congrats.....

റിഷ് സിമെന്തി said...

വ്യത്യസ്തയുള്ള വരികൾ..ആശംസകൾ..