കടി

പേ-
പ്പട്ടി കടിച്ചാല്‍
പേ.
പാമ്പു കടിച്ചാല്‍
മരണം.
അരണ കടിച്ചാല്‍
ഉടനെ മരണം.

നീ
എന്നെ കടിക്കുമ്പോഴോ
ഞാന്‍
നിന്നെ കടിക്കുമ്പോഴോ
നമ്മളിലാരും മരിക്കാത്തതെന്തേ?
നമ്മള്‍ക്ക്
വിഷമില്ലാത്തതുകൊണ്ടാണെന്ന്  കരുതുന്നുവോ ?

പ്രണയപ്പേ-
യിളകുമ്പോള്‍
നമ്മുടെ വിഷപ്പല്ലുകള്‍
മോണയുടെ കമ്പിളി പുതച്ച്
ശൈത്യമകറ്റുകയാവും.

ജാനകികുട്ടീ
പ്രേമത്തിനു
പല്ലില്ല!!

9 comments:

അനൂപ്‌ .ടി.എം. said...

ഇവിടെ പ്രണയം മോണ കാട്ടി ചിരിക്കുന്നു..:))

പട്ടേപ്പാടം റാംജി said...

പല്ലില്ലെങ്കില്‍ കടി കുഴപ്പമില്ല.

സങ്കൽ‌പ്പങ്ങൾ said...

കടിച്ചുകള്യല്ലെ..

Ronald James said...

പ്രണയത്തിന് പല്ലില്ല...

- സോണി - said...

അപ്പോള്‍ പ്രണയത്തിന് കണ്ണും മൂക്കും മാത്രമല്ല പല്ലും ഇല്ലല്ലേ...

(പല്ലില്ലാത്ത ഒരു അമ്മൂമ്മജാനകിയെ പ്രേമിക്കാന്‍ ആരാ പറഞ്ഞേ...?)

**നിശാസുരഭി said...

വെപ്പുപല്ലായിരുന്നൂ!!

രണ്ടാമത്തെ സ്റ്റാന്‍സ ഇഷ്ടപ്പെട്ടു, മറ്റുള്ളവ അത്രയ്ക്ക് തലയില്‍ കയറീല്ല!

പൊട്ടന്‍ said...

varikal ishtamaayi

ഒരില വെറുതെ said...

നന്നായെഴുതി.
ഒരു ഫീല്‍ ഉണ്ട്.
ആഴത്തില്‍ ഒരു ചിരിയുണ്ട്.

കണ്ണന്‍ | Kannan said...

തകർത്ത്.. കിടു