എന്‍ക്വയറി

തിരിച്ചറിയാനൊരു
കുത്തോ
കോമയോ
കാക്കപ്പുള്ളിയോ
മറുകോ
ഇല്ലാഞ്ഞതിനാല്‍
എനിക്കവര്‍
പാസ്പോര്‍ട്ട്‌
തന്നില്ല.

കറുത്ത്
കനത്തൊരു
വെട്ട്
എന്റെ
ഹൃദയം പിളര്‍ന്നിട്ടുകൂടി..!

15 comments:

anoop said...

കറുത്ത്
കനത്തൊരു
വെട്ട്..!!

ഒറ്റയാന്‍ said...

:)

ഭാനു കളരിക്കല്‍ said...

ആ വെട്ടു അവര്‍ കണ്ട് കാണും

Abdul Jishad said...

18 വയസ്സായി കാണില്ല... ഹ ഹ ഹാ...

. said...

അനൂപ്‌ സര്‍ ............

നല്ല കവിത......സംഗതി ഉണ്ട് .അതു മതി ................
പുറത്തുള്ള മുറിവുകള്‍ കാണാനേ ചിലര്‍ക്ക് പറ്റൂ .......

_________________________________
പാസ്പോര്‍ട്ട് അല്ലെ തരാത്തത് .........സാരമില്ല .........നിന്നെ കൊല്ലാതെ വിട്ടല്ലോ അത് തന്നെ ഭാഗ്യം എന്ന് കരുതിക്കോളൂ ..........

ഒരു കാര്യം ചോദിച്ചോട്ടെ .ഈ ചിത്രം വരച്ച മാഹാനും അങ്ങ് തന്നെ ആയിരിക്കുമല്ലേ ...........കലക്കിയിട്ടുണ്ട്........ഹൃദയം ആരെങ്കിലും തുരന്നോ?അല്ല ചുവപ്പ് നിറം കണ്ടത് കൊണ്ട് ചോദിച്ചതാ ഹി ഹി ...........

ആശംസകള്‍ സര്‍ ............

ജീവി കരിവെള്ളൂര്‍ said...

താങ്കളാ അപേക്ഷയില്‍ ഈ മുറിവ് രേഖപ്പെടുത്തിയിരുന്നില്ലല്ലോ അല്ലേ.പിന്നെങ്ങിനെ നിങ്ങള്‍ക്ക് പാസ്സ്പോര്‍ട്ട് കിട്ടും(?) .തുറന്നു കാണിക്കേണ്ടവ മൂടിവച്ചിരുന്നാല്‍ വല്ലവരും കാണുമോ....

ഒഴാക്കന്‍. said...

ആദ്യം നീ പാസ്‌ ആകു എന്നിട്ട് തരാം പാസ്‌ പോര്‍ട്ട്‌

Manoraj said...

പാസ്പോര്‍ട്ട് കിട്ടാനും ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പ് വേണമെന്ന്.. എനിക്ക് വയ്യ!!

സോണ ജി said...

ശക്തം ചിന്തനീയം !! കറുത്ത വെട്ട് കണ്ണാടിക്കാരി പ്രണയം കൊണ്ട് വരഞ്ഞ പാട് ആണൊ? പാസ്പോര്‍ട്ട് കിട്ടും ഉടനെ....കാത്തിരിക്കൂ...

chillu said...

സാരമില്ല,വിഷമിക്കതെ..,എല്ലതിനും ഒരു സമയമുന്ടു,പാസ്പോര്‍ ട്ടിനും ,ഇടയ്ക്ക് എന്റെ ബ്ലൊഗിലും ഒന്നുവന്നേച്ചും പോ..:)

സുജിത് കയ്യൂര്‍ said...

Ivide vanna vivaram kurichidunnu

saji said...

anoope, nattuvazhikal nannayittundadai best wishes

വരയും വരിയും : സിബു നൂറനാട് said...

വെട്ടു കൊണ്ടിട്ടുണ്ടല്ലേ...സംഭവം പോലീസ് കേസ്സാ...ചുമ്മാതാണോ പാസ്പോര്‍ട്ട്‌ തരാഞ്ഞത്..!!

കുഞ്ഞിക്കവിത കൊള്ളാം..

hafis said...

avareduthunnum vett kittiyalle...... adipoliyaayittund....

ENTE KAZCHAKAL said...

best wishes