ചില താരതമ്യ പഠനങ്ങള്‍

പൊടിതട്ടി
വൃത്തിയാക്കുമ്പോഴാണ്
കണ്ടത്.
തെക്കേമുറിയിലെ
അടച്ചിട്ട
ഷെല്‍ഫിലെ
അടിത്തട്ടിലിരുന്ന് ,
ഇനിയൊട്ടുമാവര്‍ത്തിക്കാ-
നിടയില്ലത്തൊരു
ശുഭ കാലമോര്‍ത്ത്
കണ്ണുകള്‍ കലങ്ങി,
ആ പഴയ
വി.സീ.പ്പി..!!

നിന്റെ
ഓര്‍മകളില്‍
പൂപ്പല്‍ പിടിക്കാത്തൊരു
പൂക്കാലമെങ്കിലുമുണ്ട്..!!
എനിക്കോ?

14 comments:

അനൂപ്‌ .ടി.എം. said...

ഓര്‍മിക്കാനും പ്രതീക്ഷിക്കാനും നല്ലതൊന്നുമില്ലാത്ത ചിലരുണ്ട് ..!!

Unknown said...

ഇവിടെയുമുണ്ട് ഒരു പഴയ
വി.സി.ആര്‍. കുറെ പൂത്ത കേസറ്റുകളും.

chillu said...

പ്രതീക്ഷിക്കാനും ഓര്‍ മ്മിക്കാനും ഇല്ലത്തവര്‍ ആരും ഉന്ടാകില്ല എന്നുതോനുന്നൂ..,ഉന്ടാകും എല്ലാം ഒന്നുകൂടിപൊടിതട്ടിയെടുത്തുനോക്കൂ...,വരികള്‍ നന്നായി..

ഒഴാക്കന്‍. said...

എന്തൊക്കെ കണ്ട വി സി പ്പി അല്ലെ

വരയും വരിയും : സിബു നൂറനാട് said...

ഇന്നലെ വി.സീ.പി..
ഇന്ന് സി.ഡി പ്ലയെര്‍..
നാളെ ഐ.പോഡ്...
എല്ലാം ഒരു മൂലക്കൊതുങ്ങിയെ പറ്റൂ..

Unknown said...

അതിന്റെ ഹെഡ് തുണിയില്‍ തുപ്പല് കൂട്ടി ഒന്ന് തുടച്ചാല്‍ മതി എല്ലാം ശരിയാകും.......

Satheesh Sahadevan said...

പ്രീഡിഗ്രി കാലം ഓര്‍മ്മ വരുന്നു...
വാടകയ്ക്കെടുത്ത വീസീപീയും ചില ....... വീടിഒകളും...
പൂക്കാലമാരുന്നു ശരിക്കും....
ഈ cd കാലം എന്തോ ഓര്‍മ്മകള്‍ ഒന്നും ബാക്കി വക്കുന്നില്ല....
ചിലപ്പോ കുറെ കാലം കഴിയുമ്പോ തോന്നുമായിരിക്കും....

നല്ല ചിന്ത...നിറയെ എഴുതൂ...

Unknown said...

നിന്റെ
ഓര്‍മകളില്‍
പൂപ്പല്‍ പിടിക്കാത്തൊരു
പൂക്കാലമെങ്കിലുമുണ്ട്..!!

സത്യം...പൂപ്പല്‍ പിടിക്കാത്ത ചില ഓര്‍മ്മകള്‍

Echmukutty said...

ഈ വരികൾ നന്നായിരിയ്ക്കുന്നു.
അഭിനന്ദനങ്ങൾ.

ജയരാജ്‌മുരുക്കുംപുഴ said...

pooppal pidikkaatha nalla ormmakal..... aashamsakal..............

Vayady said...

നിന്റെ
ഓര്‍മകളില്‍
പൂപ്പല്‍ പിടിക്കാത്തൊരു
പൂക്കാലമെങ്കിലുമുണ്ട്..!!
എനിക്കോ?

അതെനിക്കറിയില്ല. പക്ഷേ പൂപ്പല്‍ പിടിക്കാത്ത ഒരു പൂക്കാലം എനിക്കുണ്ട്.

അനൂപ്‌ .ടി.എം. said...

എല്ലാ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
സന്തോഷം.

ഭാനു കളരിക്കല്‍ said...

പുതിയ മനുഷ്യരും പുതിയ പൂക്കാലവും വരട്ടെ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഓര്‍മ്മകള്‍