പാഠം ഒന്ന്‌ ; മിസോജനി അഥവാ നാരീവിദ്വേഷം

എല്ലാ മഹത്തരമായ വിജയങ്ങള്‍ക്ക് പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്ന് പറഞ്ഞത് പോലെ തന്നെ, എല്ലാ പരാജയങ്ങളുടെ പിന്നിലും കാണും പണ്ടാരമടങ്ങാനായിട്ട് ഒരു പെണ്ണ്..!!                                    
      പറഞ്ഞു വരുമ്പോള്‍ ഒരുപാട് മുന്‍പാണ്. 1996 ഏപ്രില്‍ മാസത്തിലെ കറത്തു  തടിച്ചൊരു രാത്രി. അത് കഴിഞ്ഞിട്ടുള്ളോരു  തണുത്ത വെളുപ്പാന്‍ കാലം. ഞാനും അവളും മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു. ഇന്നും ചന്ദനം മണക്കുമ്പോഴും 'നന്ദനം' കാണുമ്പോഴും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് അവളാണ്,
സുജി.
അങ്ങനെയായിരുന്നു എല്ലാരും അവളെ വിളിച്ചിരുന്നത്.(കാരണം അതായിരുന്നു അവളുടെ പേര്)
           നാട്ടിലെ ശ്രീകൃഷ്ണ ക്ഷേത്രവും അതിന്റെ പരിസരങ്ങളുമായിരുന്നു കുട്ടികളുടെ കളിസ്ഥലം. അന്നൊക്കെ ഒരുമാതിരി വൃത്തികെട്ട കളികളൊക്കെയും ഞങ്ങള്‍ കളിച്ചിരുന്നു. ചോറും കറിയും ഉണ്ടാക്കി കളി, അച്ഛനും അമ്മയും കളി, ബസ്സ് കളി, ഉത്സവം കളി..അങ്ങനെ പല പല കളികള്‍. ഏതു കളിയാണെങ്കിലും എനിക്കങ്ങനെ പറയത്തക്ക റോളൊന്നും കിട്ടിയിരുന്നില്ല. അതായത്, ബസ്സു കളിയാണെങ്കില്‍ കിളി, ഉത്സവം ആണെങ്കില്‍ കതിനക്കാരന്‍‍ അങ്ങനെ... അച്ഛനും അമ്മയും ആയികളിക്കുമ്പോള്‍ എപ്പോഴും സുജിയാണ് അമ്മ. 'മാമന്‍' വരെ ആയിട്ടുള്ള എനിക്ക് അന്നേവരെ ഒരു അച്ഛന്റെ റോള്‍ കിട്ടിയിരുന്നില്ല.മിക്കവാറും അച്ഛനാകുന്നത്,  കൂടെ പഠിക്കുന്നവനും, എല്ലാ കാര്യങ്ങളിലും എനിക്ക് പാരയായിട്ടുള്ളവനും സര്‍വോപരി ഒരു കൊഞ്ഞാണനുമായ പാച്ചുവായിരുന്നു.
         പതിവുപോലെ അന്നും സുജി തന്നെ അമ്മ. ബട്ട്‌, മാധവേട്ടന്റെ പറമ്പിലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാവിലെ പഴുത്തു മുഴുത്ത മുട്ടന്‍ മാമ്പഴങ്ങള്‍ കണ്ടപ്പോള്‍ സുജിയും പറഞ്ഞു, ' ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ട്ടമാല്ലത്തത്?'.
ഹവ്വ ആദമിനോട് ആപ്പിളിന് പറഞ്ഞതുപോലെ, എല്ലാ ആദം ചേട്ടന്മാരോടുമായി അവള്‍ പറഞ്ഞു,
'' ഏറ്റവും ആദ്യം എനിക്കൊരു എമണ്ടന്‍ മാങ്ങ പറിച്ചു തരുന്ന വീരശൂര പരാക്രമിയാണ്  ഇന്നത്തെ അച്ഛന്‍...!!''
ഇപ്പോള്‍ ഓരോ ഡ്യൂറോഫ്ലെക്സ് മെത്തകള്‍ക്കൊപ്പവും നേടൂ, കൂടെ കിടക്കാന്‍ ഒരൊന്നന്നര ചരക്ക്, എന്ന് പറയുമ്പോലെ എന്ത് നല്ല ഓഫര്‍..!!അപ്പോഴേക്കും  ബ്ലൂലോക ചതിയനായ പാച്ചു അതിലും വലിയൊരു കൊടും പാര ഇറക്കി കഴിഞ്ഞിരുന്നു,
'' അച്ഛന്റെ റോള്‍ മാത്രം പോര, മാങ്ങ പറിച്ചുതരുന്നവന്  സുജി ഒരു ഉമ്മ കൊടുക്കുകയും കൂടി വേണം..! ''
പഴുത്തു നില്‍ക്കുന്ന മാമ്പഴങ്ങള്‍ കണ്ടപ്പോള്‍ പഹയത്തി അതങ്ങ് സമ്മതിക്കുകയും ചെയ്തു.
        എനിക്കാകെ വാശി കയറി. അവളുടെ ഒരു ഉമ്മ എന്നതിനേക്കാള്‍, ഒരു അച്ഛനാകാന്‍ ചാന്‍സ് കിട്ടുന്നതിന്റെ ആവേശമായിരുന്നു . പാനിന്‍  മേല്‍ മധു  എന്ന പോലെ അവനെങ്ങാനും അവളുടെ പക്കല്‍ നിന്നും ഉമ്മ വാങ്ങുമോ എന്ന ടെന്‍ഷനും.
         മത്സരം തുടങ്ങി. മാമ്പഴം ലക്ഷ്യമാക്കി കല്ലുകള്‍ പല പല കൈകളില്‍  നിന്നും ചീറി പാഞ്ഞു. എറിയാന്‍ പണ്ടേ ഞാന്‍ പിന്നിലായിരുന്നു. ഞാന്‍ അതിവിദഗ്ദ്ധമായി കല്ലുകള്‍ മാവില്‍ പോലും കൊള്ളിക്കാതെ എറിഞ്ഞു കൊണ്ടേയിരുന്നു.അതിനിടയ്ക്ക് പാച്ചുവിന്‍റെ കയ്യില്‍ നിന്നും മിസൈല്‍ പോലെ പോയ ഒരു കല്ല്‌ പഴുത്തു നില്‍ക്കുന്ന മാങ്ങ കുലയ്ക്ക് തന്നെ പോയി കൊണ്ടു.
ദാ കിടക്കുന്നു ചക്ക പോലെ മൂന്ന് മാങ്ങ..!!
കല്ല്യാണസൗഗന്ധികവുമായി വരുന്ന ഭീമസേനനെ പോലെ ആ തടിയന്‍, മാങ്ങയുമായി നമ്മുടെ ദ്രൗപതികുട്ടിയുടെ അടുത്തേക്ക്.
ആര്‍ത്തിയോടെ ആ മൂന്നു മാങ്ങയും വാങ്ങിട്ടു എല്ലാവരും നോക്കിനില്‍ക്കെ അവള്‍
അവനിട്ട് ഒരു കിസ്സ്‌..ഒരു കിടിലന്‍ കിസ്സ്‌..!!
ഞാനാകെ ശശിയായി.
രണ്ട് സൂപ്പര്‍  ഓഫറുകളാണ് കളഞ്ഞു കുളിച്ചത്. ഒപ്പം പാച്ചുവിന്‍റെ ഒരു കമന്റും വന്നു,
'' ഡാ അച്ഛനാകാനൊക്കെ ഒരു 'ഇത് ' വേണം, നീ വിഷമികേണ്ട മാമന്റെ റോള്‍ നിനക്കുതന്നെ''
എല്ലാരും ചിരിച്ചു. ആ ഭദ്രകാളിയും.
''മാമന്റെ റോള്‍ നിന്‍റെ അച്ഛന് കൊടുക്ക് '' എന്നും പറഞ്ഞു ഞാനൊരോട്ടം
വച്ചുകൊടുത്തു വീട്ടിലേക്ക്.
     ദിവസവും വൈകുന്നേരം അമ്പലത്തില്‍ ഭജന പതിവാണ്, അത് കഴിഞ്ഞിട്ടു പായസവും. അന്ന് വൈകുന്നേരം രാവിലെത്തെ ഡെസ്പ്പ്  തീര്‍ക്കാന്‍ ഭജന പാടി മരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.ഭജനയ്ക്ക് സുജിയും ഉണ്ടായിരുന്നു. എന്‍റെ അടുത്തു തന്നെ ഇരിന്നിട്ടും ഞാന്‍ അവളോട്‌ ഒന്നും മിണ്ടിയില്ല. അവള്‍ പുഞ്ചിരി തൂകിയപ്പോള്‍ ഞാന്‍ മുഖം തിരിച്ചു കളഞ്ഞു.എല്ലാം കഴിഞ്ഞു പായസവും  വാങ്ങി ഞാന്‍ വീട്ടിലേക് പോകാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നൊരു പെണ്‍വിളി,
ലവള്‍: ഡാ അനൂപേ നിക്കെടാ..
ഞാന്‍: മ്..എന്താ ?
ലവള്‍ :നിനക്ക് വിഷമമായോ?
ഞാന്‍ : ഇല്ല...സന്തോഷമായി.
'നിനക്കൊരു കാര്യം കാണിച്ചു തരം, വാ..' അവള്‍ വിളിച്ചു. ഞാന്‍ പിന്നാലെ നടന്നു. ഇത്തിരിയങ്ങോട്ടെത്തിയപ്പോള്‍ അവള്‍ പറഞ്ഞു, '' ഇനി കണ്ണടച്ചിട്ടു ഇഷ്ട്ടമുള്ള ഒരു കാര്യം ആലോചിച്ചിട്ട് 'അമ്മേ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ' എന്ന് മൂന്നു തവണ ചൊല്ല്''.
ഞാന്‍ കണ്ണടച്ചിട്ടു ഒരു അച്ഛനാകുന്നതിനെ പറ്റി ആലോചിച് മന്ത്രം ചൊല്ലാന്‍ തുടങ്ങി. 

പെട്ടന്നു,
'ഡിം' ന്നൊരുമ്മ എന്റെ കവിളില്‍..! (സത്യം)
ഞെട്ടി കണ്ണ് തുറന്നു നോക്കുമ്പോള്‍ ഇന്നും മറക്കാന്‍ പറ്റാത്ത അത്രമേല്‍ ഭംഗിയുള്ള ഒരു ചിരിയും തന്നിട്ട്  കൃഷ്ണതുളസി ഓടി പൊയ്ക്കളഞ്ഞു.ആദ്യ ചുംബനം..!!
സന്തോഷം കൊണ്ടു കൈലുള്ള പായസം മുഴുവന്‍ ഒറ്റയടിക്ക് കുടിച്ചു തീര്‍ത്തിട്ട് ഞാന്‍ വീട്ടിലേക്ക് പോയി.
ശുഭം.
         നിങ്ങളിപ്പം  വിചാരിക്കും ഇതിലെന്താ പരാജയം, ഇത് വിജയമല്ലേ എന്ന്. പക്ഷെ അങ്ങനെയല്ല വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. കുട്ടിക്കളിയൊക്കെ മാറി.എല്ലാരും വലുതാകുന്നത് പോലെ ഞങ്ങളും വലുതായി. S .S .L.C. പരീക്ഷയായി.അന്ന് പരീക്ഷയും കഴിഞ്ഞു തീരെ സമയം പോക്കാതെ ഞാന്‍ വീട്ടിലേക്ക് വച്ചടിക്കുകയായിരുന്നു. പിറ്റേന്ന് ഹിന്ദി പരീക്ഷയാണ്.അപ്പോഴുണ്ട് സുജി വരുന്നു. ഞങ്ങള്‍ ഒരേ വഴിക്കാണ് വീട്ടില്‍ പോകാറ്‌. നല്ല വെയില്‍.അവള്‍ കുട ചൂടിയിട്ടുണ്ട്.
'' വെയില്‍ കൊള്ളണ്ട കുടയില്‍ നിന്നോ '' അവള്‍ പറഞ്ഞു. വെയിലുകൊണ്ട് നനയണ്ടാന്നു  കരുതി ഞാനും കുടയില്‍ കയറി.പിറ്റെന്നെത്തെ ഹിന്ദി പരീക്ഷയെ പറ്റിയുള്ള ചിന്തയിലാണ് ഞാന്‍.
'' ഡാ നിനക്ക് ഓര്‍മ്മയുണ്ടോ, നമ്മുടെ പഴയ കളിസ്ഥലോം, കളികളും, ആ കാലമൊക്കെ ആയാല്‍ മതിയായിരുന്നു. ഇങ്ങനെ പരീക്ഷയും ഇല്ല, ടെന്‍ഷനും ഇല്ല''. സുജി പറഞ്ഞു.
'ശരിയാ' ഞാന്‍ തലയാട്ടി.
'നിനക്ക് ഓര്‍മ്മയുണ്ടോ...അത്..??
'ഏത്? '
പെട്ടന്നാണ് ആ ഭീകരമായ ചോദ്യം.
' അന്നൊരിക്കല്‍ ഞാന്‍ നിനക്കൊരു ഉമ്മ തന്നത് ഓര്‍മ്മയുണ്ടോന്ന്..?? '
ഞാനാകെ വല്ലാതായി.അല്‍പ്പം നാണത്തോടെ ഞാന്‍ മൂളി,
' ഉം..എന്തേ? '
'ഒന്നുമില്ല..നിനക്ക് ഇപ്പോഴും ഓര്‍മ്മയുണ്ടോ എന്നറിയാനാ..എന്നാ ഞാന്‍ പോട്ടെ'.
അവള്‍ പറഞ്ഞു.
അവളുടെ വീടെത്തിയിരുന്നു.
       എന്റെ  S .S .L .C. പരീക്ഷ അലമ്പായി പോകാനുള്ള  ഒരേയൊരു കാരണം ഇതാണ്.പിന്നെ ഒരൊറ്റ പരീക്ഷ പോലും ശരിക്കെഴുതാന്‍ പറ്റിയില്ല. എന്താ അവളിപ്പോള്‍ അങ്ങനെ ചോദിയ്ക്കാന്‍ കാരണം എന്ന് ആലോചിച്ച്  ആലോചിച്ച് ഒരക്ഷരം പഠിക്കാന്‍ പറ്റിയില്ല. ഭാഗ്യത്തിനാണ് ഹിന്ദി പരീക്ഷ ജയിച്ചത്‌ തന്നെ. എന്തോ ഈയിടെയായിട്ട് മമ്മൂക്കയുടെ ആ പഴയ ഡയലോഗ് ഇടയ്ക്കിടെ ഓര്‍മ്മ വരുന്നു;
''നീയടക്കമുള്ള പെണ്ണ്‍ വര്‍ഗ്ഗം മറ്റാരും കാണാത്തത് കാണും, നിങ്ങള്‍ ശപിച്ചു കൊണ്ടു കൊഞ്ചും, ചിരിച്ചു കൊണ്ടു കരയും..മോഹിച്ചു കൊണ്ടു വെറുക്കും..!''
എന്താ അങ്ങനെ ???
 പിന്‍കുറിപ്പ്‌
പിന്നിലിരുന്ന കാ‍ന്താരിപ്പെണ്ണ്‍  അവളുടെ കാലുകൊണ്ടെന്റെ കാലിലൊരു
വിരുതു കാണിച്ചപ്പോള്‍ കണ്ട്രോളു  പോയിട്ടഞ്ചെട്ടു ചോദ്യങ്ങള്‍ ഒരുമിച്ചു
തെറ്റിയത് കാരണമാണ് , കേരള എന്ട്രന്‍സ് പരീക്ഷയില്‍ എന്റെ റാങ്ക് അത്രയ്ക്കും
താഴെ പോയത്. ഒന്നുമില്ലെങ്കിലും എന്റെ തന്നെ റാങ്ക് പ്രതീക്ഷയായിരുന്നു
ഞാന്‍..!


34 comments:

അലി said...

അങ്ങിനെയാണ് ഇപ്പരുവത്തിലായത് അല്ലേ?
എഴുത്ത് നന്നായിരിക്കുന്നു.

ഭാനു കളരിക്കല്‍ said...

അനൂപേ ഇതൊക്കെ പെണ്ണിന്റെ കുഴപ്പമല്ല. പ്രകൃതി നമ്മളെ അങ്ങനെ സൃഷ്ടിച്ചതല്ലേ.
കഥ പറച്ചില്‍ കൊള്ളാം. അടിപൊളി.

ശ്രീ said...

അവസാന ഭാഗം ശരിയ്ക്കു ചിരിപ്പിച്ചു :)

MyDreams said...

നന്നായി കഥ പറഞ്ഞു ................എന്നിട്ട് അവള്‍ എവിടെ ഇന്ന് ?????????

ഒഴാക്കന്‍. said...

അനൂപ്‌ മോന്‍ പണ്ടേ ഒരു അലമ്പ് മോന്‍ ആണല്ലേ? എ പിന്കുറിപ്പ് അതെനിക്കിഷ്ട്ടായി, :)

das said...

അവന്‍റെ എഞ്ചിനീയറിംഗ് പരീക്ഷ കുളമാക്കിയതും ഒരു നാരി തന്നെ ......

DIE NADEL said...

അടിപൊളി, ഇനി കോളേജിലെ കഥ ഞാന്‍ പറഞ്ഞു കൊടുക്കണോ?

anoop said...

അലി ഭായ് , ഭാനു, ശ്രീയേട്ടാ നന്ദി....
@My Dreams : കല്യാണവും കഴിഞ്ഞു രണ്ട് മൂന്നു സപ്ലികളായി ഛെ..കുട്ടികളായി....കാണാറേ ഇല്ല..
ഒഴാക്കേട്ടാ..ഇതൊക്കെയെന്ത്..ഇനി അലമ്പാകാനിരിക്കുന്നതെയുള്ളൂ..! നന്ദി ട്ടൊ, വായിച്ചതിനു..
ദാസണ്ണന്‌ നന്ദിയില്ല..
@ DIE NADEL (എന്താ അത് ?) : ഞാനൊരു പാവമല്ലേ..

nas said...

ഹലോ അനൂപ്‌... ഇത് വായിച്ചപ്പോള്‍ നിന്റെ aa mugham orma ullath kond 'hambada kallaa' ennanu thonniyath

അനുരാഗ് said...

കഥ നന്നായിട്ടുണ്ട്

ഗന്ധർവൻ said...

മോനേ അനൂപേ,
മൂന്നാം ക്ലാസ്സിലെങ്കിലും ഒരു കിസ്സ് കിട്ടിയ അനൂപ് ഭാഗ്യവാൻ.നമുക്കൊന്നും ഇതുവരെ ങേഹേ...........

ACB said...

kollatto...

കുമാരന്‍ | kumaran said...

ഒന്നുമില്ലെങ്കിലും എന്റെ തന്നെ റാങ്ക് പ്രതീക്ഷയായിരുന്നു
ഞാന്‍..!
അത് രസായിട്ടുണ്ട്.

gaya said...

anoopettan polichezhuthanallo :):)adipoli.

ജീവി കരിവെള്ളൂര്‍ said...

ഫയങ്കരാ അങ്ങനാണല്ലേ കാര്യങ്ങള് .ലവളില്ലായിരുന്നെങ്കില്‍ എന്റെ മോന് ഐഎ‌എസ്സ് മിസ്സാകില്ലാരുന്നെന്ന് പറയുവോ, കൊച്ചു ഗള്ളന്‍ ;-)

Thommy said...

enjoyed my first visit

~ex-pravasini* said...

നാട്ടു വഴികളിലേക്കുള്ള ആദ്യവരവ്തന്നെ
കുശാലായി..
നല്ല രസികന്‍ വായന,
വായിച്ചിട്ട് ഞാനങ്ങ് ശശിയായീ ട്ടോ...

Manoraj said...

മടുപ്പ് ഇല്ലാതെ വായിക്കാന്‍ കഴിഞ്ഞു.

Manoraj said...

മടുപ്പ് ഇല്ലാതെ വായിക്കാന്‍ കഴിഞ്ഞു.

anoop said...

ഷനാസ് ഇക്കാ, അനുരാഗ് , നന്ദി വായനയ്ക്ക്..
@ ഗന്ധര്‍വന്‍ : അന്ന് കിട്ടിയതാ, അതിനു ശേഷം ങേഹേ..... പ്യുര്‍ വെജിറ്റെറിയാനാ..

ACB , കുമാരേട്ടാ, വായനയ്ക്കും അഭിപ്രായത്തിനും നന്ദി..
gaya , Thommy , thanks ....

@ജീവി കരിവെള്ളൂര്‍ : സത്യം പറയാലോ ,ഐഎ‌എസ്സ് മിസ്സാകാന്‍ കാരണം അവളല്ല, എക്സാമിന്റെ തലേ ദിവസം എനിക്ക് ഫ്ലൂ ആയിരുന്നു..!!

@ex -pravasini : പെണ്ണുങ്ങള്‍ സാധാരണ ശശി ആകാറില്ലല്ലോ..ഇതെന്താ ഇപ്പ്പോ ഇങ്ങനെ ? ഇനിയും വരണേ..വായിക്കണേ..

മനോരാജ് , നന്ദി..നന്ദി..

സ്നേഹത്തോടെ..
സ്വന്തം(ആരെ..?)
അനൂപ്‌ ഏട്ടന്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അനൂപേ...കൊള്ളാലോ...
നാട്ടുവഴികളിലൂടെയുള്ളയീ സഞ്ചാരം..
എനിക്കിഷ്ടായി...ഇതങ്ങ്‌ട് തുടര്‍ന്നാലോന്ന് ആലോചിക്ക്യാ ഞാന്‍..

Echmukutty said...

ഇതിനിപ്പോ വിദ്വേഷം എന്തിനാ?

നല്ല രസമായി എഴുതിയിട്ടുണ്ട്. ഇനിയും വന്ന് വായിയ്ക്കാം.
അഭിനന്ദനങ്ങൾ.

Vayady said...

ഒളിച്ചു കളി, സാറ്റ്‌ കളി, പന്തു കളി, അങ്ങിനെ പലതരം കളികള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ "കിസ്സ്" കളി ആദ്യമായിട്ടാണ്‌ കാണുന്നത്!!

Vayady said...

"പിന്നിലിരുന്ന കാ‍ന്താരിപ്പെണ്ണ്‍ അവളുടെ കാലുകൊണ്ടെന്റെ കാലിലൊരു
വിരുതു കാണിച്ചപ്പോള്‍ കണ്ട്രോളു പോയിട്ടഞ്ചെട്ടു ചോദ്യങ്ങള്‍ ഒരുമിച്ചു
തെറ്റി"


എന്ത് നല്ല നടക്കാത്ത സ്വപ്‌നം!
മനുഷ്യന്‌ ഇത്ര അത്യഗ്രഹം പാടില്യാട്ടാ.

Jishad Cronic said...

ഒരു ഉമ്മ കിട്ടിയപ്പോള്‍ നീ ഇങ്ങനെ ആയാലോട മകനെ...എന്തായാലും നീ ആളു മോശം അല്ല..

~ex-pravasini* said...

ശശിയാകാന്നു പറഞ്ഞാല്‍ എന്താണെന്ന്
സത്യത്തില്‍ എനിക്കറിയില്ല.
വെറുതെ ഒരു രസത്തിനു എഴുതിയതാണ്.

പെണ്ണുങ്ങള്‍ അതാകില്ല ല്ലേ..
ശോ..

ഒറ്റയാന്‍ said...

എനിക്കൊരു ഉമ്മ തരാന്‍ ആരും ഇല്ലാണ്ട് പോയി...
കൊള്ളാട്ടോ.....

anoop said...

റിയാസിക്കാ..ഒട്ടും ശങ്കികേണ്ട..തുടര്‍ന്നോളൂ...
@എച്ച്മുകുട്ടി: നന്ദി, ഇനിയും വരൂ...

@വായാടീ:
അങ്ങനെ എന്തൊക്കെ കളികള്‍ ഉണ്ട് ...
ഞാനൊരു പാവമായിരുന്നു..
ബട്ട്‌ ,
എന്റെ കമ്പിനിക്കാര്‍ അല്ലെ പ്രശ്നം..അവരെടുത്തു ഇങ്ങനെത്തെ ചില വൃത്തികെട്ട കളികളുണ്ട്..!
@ വായാടീ(വീണ്ടും):
സത്യം..!!
ആ കുട്ടി ഇപ്പൊ ഏത് കോളേജില്‍ ആയിരിക്കും?...മിക്കവാറും ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ ആയിരിക്കും..!! (മെഡിസിനു പഠിക്കുകയായിരിക്കുമെന്ന്)

ജിഷാദ് നന്ദി..സുഖം തന്നെയല്ലേ ?
@പ്രവസിനീ,
രണ്ടാമത് വന്നു കമെന്റ് ഇട്ടതിനു സ്പെഷ്യല്‍ നന്ദി..!!
സാധാരണ പെണ്ണുങ്ങള്‍ അതാകാറില്ല..പക്ഷെ ആണുങ്ങളെ അങ്ങനെ ആക്കാറുണ്ട്..!! അങ്ങനെയാണ് കണ്ടു വരുന്നത് ..
സാരമില്ല..അതൊക്കെ നമുക്ക് വഴിയെ പഠിക്കാം..

@ ഒറ്റയാന്‍: എന്തിനാ ചുമ്മാ കള്ളം പറയുന്നേ?

പി എ അനിഷ്, എളനാട് said...

നന്നായി

മഴക്കിനാവുകള്‍ said...

good anoop

ഹാപ്പി ബാച്ചിലേഴ്സ് said...

അനൂപേ സംഭവം കൊള്ളാം പതിവ് പോലെ ഗലക്കി. പക്ഷെ ആ പേരിനോട് എത്ര നീതി പുലർത്തിയൊ എന്നൊരു സംശയം. നർമ്മങ്ങൾ ഒക്കെ കിടു തന്നെ.

നീ ശശിയല്ലെടാ നീ സസി ആണ്.

മഴയിലൂടെ........, said...
This comment has been removed by the author.
മഴയിലൂടെ........, said...

kalakki ketto...

vavaji said...

വഴി തെറ്റി വന്നതാണ്‌ ഞാന്‍ ... ഇവിടെ ... ഇപ്പൊ തോന്നുന്നു ... ചില പിശകുകള്‍ നല്ലതാണെന്ന് ...