അനന്തം അജ്ഞാതം

സ്ട്രെയിറ്റായിട്ട് ഒരു കഥ പറയാം. ഒരു ആണിന്റെയും പെണ്ണിന്റെയും കഥ. വര്‍ഷങ്ങള്‍ക്കപ്പുറത്ത് ഒരു ആര്‍ട്ട്സ് കോളേജ് പശ്ചാതലം. ഡിഗ്രീ ഫസ്റ്റ് ഇയറിനു പഠിക്കുന്ന കഥാനായകന്‍ ശ്രീജിത്തിന്(പേര് വ്യാജം ) തന്‍റെ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയോട് ഇഷ്ട്ടം തോന്നുന്നു. ഇഷ്ടം എന്ന് വച്ചാല്‍ ഭയങ്കര ഇഷ്ടം. കാര്യം അറിയിച്ചപ്പോള്‍ എന്താ കഥ? പെണ്‍കുട്ടിക്ക് ദേഷ്യം. ദേഷ്യം എന്ന് വച്ചാല്‍ ഭയങ്കര ദേഷ്യം. ഇഷ്ടപ്പെടുന്നത് പോയിട്ട് ,നീ എന്നെ പറ്റി ആലോചിക്കുന്നത് പോലും എനിക്കിഷ്ടമല്ലെന്ന് അവള്‍ തീര്‍ത്ത്‌ പറഞ്ഞു.
പക്ഷേ അയാള്‍ പ്രണയത്തിന്‍റെ ഹോമിയോ ഗുളികകള്‍ കഴിച്ചു കൊണ്ടേയിരുന്നു. വൈകിയാണെങ്കിലും ഫലം സുനിശ്ചിതമാണെന്ന് അയാള്‍ വിശ്വസിച്ചിരുന്നു.
രണ്ടാം  വര്‍ഷമായപ്പോള്‍ അയാളുടെ സുഹൃത്തുകള്‍ ചോദിച്ചു,
''നീ അവളെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ?''
''ഉണ്ട് ,അതിലേറെ !''- അയാള്‍.
അവളുടെ സുഹൃത്തുകള്‍ ചോദിച്ചു,
''നിനക്ക് അവനോട് ഇപ്പോഴും ദേഷ്യമുണ്ടോ?''
''ഉണ്ട് ,അതിലേറെ !''- അവള്‍.
മൂന്നാം വര്‍ഷം അവസാനമായിട്ടും ആരുടെ സമീപനത്തിലും ഒരു മാറ്റവുമില്ല.
സെന്‍റ് ഓഫ് ഡേ.മുറിഞ്ഞൊരു സന്ധ്യ. മധുരസ്വപ്‌നങ്ങള്‍ ചേക്കേറും നേരത്ത് അവള്‍ വന്നു. എന്നിട്ട് ഒടുക്കത്തെ ഒരു ഡയലോഗും;
''ശ്രീജിത്തേ, വേറെ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാമെന്ന് നീ സ്വപ്നത്തില്‍ പോലും വിചാരിക്കേണ്ട ട്ടോ!!''
ട്യൂം...:)
ഇപ്പോള്‍ ഈ ശ്രീജിത്തേട്ടന്‍ ഒരു ബാങ്ക് മാനേജര്‍ ആണ്, ആ പെണ്‍കുട്ടി അദ്ദേഹത്തിന്റെ ഭാര്യയും!
എല്ലാം ശുഭം. ധന്യം.

എന്താണ് നമ്മുടെ പെണ്‍കുട്ടികള്‍ ഇങ്ങനെ?

പെണ്‍മനസ്സ്, ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലത്തൊരു ആകാശഗോളമാണ്‌ . ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ഓരോ വാക്കും എത്ര പ്രകാശവര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടുന്ന് പുറപ്പെട്ടതാവും? ഈ നിമിഷത്തില്‍ അവളുടെ മനസ്സ് പറയുന്നത് കേള്‍ക്കാന്‍ നമ്മളിനിയുമെത്ര കാതം കാത്തിരിക്കണം ?
പെണ്‍മനസ്സിന്‍റെ ഭാഷ  പഠിപ്പിക്കുന്നത് ഏതു യൂണിവേഴ്സിറ്റിയാണ്?
സ്ട്രെയിറ്റായിട്ടുള്ള ഈ കഥയ്ക്ക്‌ പിന്നിലെ സ്ട്രെയിറ്റല്ലാത്ത ലക്‌ഷ്യം നീ മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ, നേരമില്ലാത്ത ഈ നേരത്ത് റോസ്മേരിയുടെ ഒരു കവിതകൂടി പറഞ്ഞു ഞാന്‍ നിര്‍ത്തട്ടെ...

            നിന്‍റെ മേൽ വർഷിയ്ക്കപ്പെടുന്ന സ്നേഹം
            നിലാവിനെയാവാഹിയ്ക്കാൻ ശ്രമിയ്ക്കും പോലെ,
            കാറ്റിനെ കരാശ്ലേഷത്തിലമർത്താൻ തുനിയുമ്പോലെ
            മധുരമായ ഒരു നിഷ്ഫലതയാണെന്ന്
           എനിയ്ക്കു നന്നായറിയാം.
           എങ്കിലും,
           നിന്നെ ഞാൻ സ്നേഹിയ്ക്കുന്നു...!

9 comments:

sharun said...

ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ഓരോ വാക്കും എത്ര പ്രകാശവര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടുന്ന് പുറപ്പെട്ടതാവും?
ith enikishtappettu

പട്ടേപ്പാടം റാംജി said...

ദേഷ്യത്തില്‍ നിന്ന് തന്നെ എല്ലാം...

സങ്കൽ‌പ്പങ്ങൾ said...

വായിച്ചേ ,ആശംസകൾ...

Harikrishna Varrier said...

kidilian... penmanasine patti oru pustakamezuthan lokathile marangal motham venennu pandaro paranjirunnu...

ente lokam said...

അത് തന്നെ ..അനന്തം അജ്ഞാതം
അവര്‍ണനീയം..ഈ ലോക ഗോളം..
ഇഷ്ടപ്പെട്ടു...എല്ലാ ഗവേഷകരും
പരാജയപ്പെട്ട വിഷയമല്ലേ...
അനൂപ്‌ ഒന്ന് ശ്രമിക്കൂ...
ഓടോ..ജോലി വല്ലതും ആയോ
അതോ ഇപ്പോഴും ഇതാണോ ഗവേഷണ
വിഷയം..!!)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

അത് കണ്ടെത്തുന്നതിലും ഭേദം...

Njanentelokam said...

കളഞ്ഞിട്ടു പോവില്ലെന്ന് ഇതിലും നന്നായി എങ്ങിനെയാണ് ഒരു പെണ്‍കുട്ടി ഉറപ്പിക്കുന്നത് ?
മിടുക്കികള്‍ ഇങ്ങനെയാണ്

LIJINA E said...

പെണ്‍മനസ്സ്, ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലത്തൊരു ആകാശഗോളമാണ്‌ .അപ്പോള്‍ ആണ്‍ മനസ്സോ അനൂപ്‌ ???

Unknown said...

ആണിന് മാത്രമല്ല പെണ്ണിനും പെണ്ണ് മനസ്സ് പിടികിട്ടാ പുള്ളിയാണ്